അനാഥാലയത്തില്‍ വളര്‍ന്നു, ഭര്‍ത്താവ് മദ്യത്തിന് അടിമയായതോടെ വീടിന്റെ അത്താണി; അമ്മയുടെ വിയോഗത്തില്‍ നീറി പ്രകാശ് രാജ്

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തെന്നാണ് അമ്മയെക്കുറിച്ച് പ്രകാശ് രാജ് പറഞ്ഞിട്ടുള്ളത്.
Prakash Raj
Prakash Raj
Updated on
1 min read

നടന്‍ പ്രകാശ് രാജിന്റെ അമ്മ സ്വര്‍ണലത അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സിലായിരുന്നു. ബംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സ്വര്‍ണലതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമ-സാംസ്‌കാരിക രംഗങ്ങളില്‍ നിന്നും നിരവധി പേരെത്തിയിട്ടുണ്ട്.

Prakash Raj
'ലവ് ലെറ്റര്‍ എഴുതാനുള്ള വിവരമില്ല, അതിനാല്‍ ഫോണ്‍ വിളിച്ചു'; ദീപ നായരെ വിളിച്ചതിനെക്കുറിച്ച് അജു വര്‍ഗീസ്

അമ്മയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് പലപ്പോഴും പ്രകാശ് രാജ് സംസാരിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഹൂബ്ലിയിലുള്ള അനാഥാലയത്തിലായിരുന്നു സ്വര്‍ണലത വളര്‍ന്നത്. നഴ്‌സിങ് പഠിച്ച ശേഷം ജോലി തേടിയാണ് ബംഗളൂരുവിലെത്തുന്നത്. പിന്നീടാണ് മഞ്ജുനാഥ് റായിയെ വിവാഹം കഴിക്കുന്നത്. മതത്തിന്റെ അതിര്‍ വരമ്പുകള്‍ മറികടന്നുള്ള വിവാഹമായിരുന്നു ഇത്.

Prakash Raj
'ഈശ്വരാ, സ്വന്തം അച്ഛനെ തിരിച്ചറിയാത്തവര്‍ ആണല്ലോ...'; മുസ്ലിം മതം മാറിയ ആദ്യത്തെയാളല്ല ഞാന്‍: ലക്ഷ്മി പ്രിയ

മഞ്ജുനാഥ് ഹിന്ദു മതവിഭാഗവും സ്വര്‍ണലത ക്രിസ്ത്യന്‍ മതവിശ്വാസിയുമായിരുന്നു. വീട്ടിലെ മാതാതീമായ അന്തരീക്ഷമാണ് തന്റെ കാഴ്ചപ്പാടുകളെ ചെറുപ്പം മുതലേ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് പ്രകാശ് രാജ് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തെന്നാണ് അമ്മയെക്കുറിച്ച് പ്രകാശ് രാജ് പറഞ്ഞിട്ടുള്ളത്.

''അവര്‍ എന്റെ റാണിയാണ്. ഞാന്‍ എവിടെപ്പോയാലും എനിക്കൊപ്പമുണ്ടാകും. 12 വയസുള്ളപ്പോഴാണ് അവരുടെ അമ്മ മരിക്കുന്നത്. അച്ഛന് നോക്കാന്‍ പറ്റാത്തതിനാല്‍ അനാഥാലയത്തിലാണ് വളര്‍ന്നത്. പഠിച്ച് നഴ്‌സായി. പിന്നീടാണ് എന്റെ അച്ഛനുമായി പ്രണയത്തിലാകുന്നത്. അദ്ദേഹത്തെ അമ്മ കാണുന്നത് രോഗിയായി അഡ്മിറ്റ് ചെയ്തപ്പോഴാണ്'' പ്രകാശ് രാജ് പണ്ടൊരു അഭിമുഖത്തില്‍ പറയുന്നു.

അതേസമയം തന്റെ അച്ഛന്‍ മദ്യപാനിയായിരുന്നുവെന്നും ജോലിയ്ക്ക് പോകാതെ അദ്ദേഹം മാസങ്ങളോളം വീട്ടില്‍ വരാതെ കറങ്ങി നടക്കുമായിരുന്നുവെന്നും പ്രകാശ് രാജ് ഓര്‍ക്കുന്നുണ്ട്. അന്നെല്ലാം അമ്മ കഷ്ടപ്പെട്ടാണ് വീട് നോക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തം കുടുംബത്തെ നോക്കുന്നതിനൊപ്പം സഹോദരിയുടെ വിവാഹം നടത്തിയതും അമ്മയായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

Summary

Prakash Raj's mother passes away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prakash Raj, Vijay
Raghav Chadha, Prakash Raj
Prakash Raj
Allu Arjun, Prakash Raj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com