''എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല'; ഷൂട്ടിന്റെ നാലാം നാള്‍ പേടിച്ച് ദുല്‍ഖറിനെ വിളിച്ചു; മനസ് മാറ്റിയത് ആ വാക്കുകളെന്ന് കല്യാണി

ആളുകള്‍ ഇതെങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കപ്പെട്ടു
Kalyani Priyadarshan
Kalyani Priyadarshanഇന്‍സ്റ്റഗ്രാം
Updated on
2 min read

ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ഹിറ്റിലേക്കുള്ള യാത്രയിലാണ് ലോക. ചിത്രം ഇതിനോടകം തന്നെ 250 കോടി പിന്നിട്ടിട്ടുണ്ട്. റിലീസ് ചെയ്ത് 19-ാം ദിവസാണ് ലോക 250 കോടിയിലെത്തുന്നത്. ഇനി ലോകയ്ക്ക് മുമ്പിലുള്ളത് എമ്പുരാന്‍ മാത്രമാണ്.

Kalyani Priyadarshan
'കാശ് പോകുമെന്നാണ് ആദ്യം ഞങ്ങൾ കരുതിയത്; ലോകയുടെ ഈ വിജയം വിശ്വസിക്കാനായില്ല'

എന്നാല്‍ ലോക ചെയ്യാന്‍ തനിക്ക് തുടക്കത്തില്‍ ആശങ്കകളുണ്ടായിരുന്നുവെന്നാണ് ചിത്രത്തിലെ നായികയായ കല്യാണി പ്രിയദര്‍ശന്‍ പറയുന്നത്. ചന്ദ്ര തന്നില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ്. അതിനാല്‍ തുടക്കത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ആശങ്കകളുണ്ടായിരുന്നുവെന്നും ഒരുനാള്‍ താന്‍ ദുല്‍ഖറിനെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞുവെന്നുമാണ് കല്യാണി പറയുന്നത്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി മനസ് തുറന്നത്.

Kalyani Priyadarshan
'എന്റെ യഥാർഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു'; മുൻ ഭർത്താവിന്റെ വിവാഹദിനത്തിൽ കുറിപ്പുമായി വീണ നായർ

''അവനവനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു വേഷം ചെയ്യുകയും അതിന് അഭിനന്ദനങ്ങള്‍ ലഭിക്കുകയും ചെയ്യുന്നത് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമാണ്. ഇതും അതുപോലൊന്നാണ്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ അണ്‍ലേണ്‍ ചെയ്യേണ്ടി വന്നു. തുടക്കം മുതല്‍ക്കെ എന്റെ സ്വാഭാവിക രീതികള്‍ മാറ്റേണ്ടി വന്നു. എല്ലാവരും ഇതുവരെ കണ്ടിട്ടുള്ള കല്യാണി അല്ല ഇത് എന്ന കാര്യത്തില്‍ തുടക്കം മുതലെ ഡൊമിനിക്കിന് നിശ്ചയമുണ്ടായിരുന്നു'' കല്യാണി പറയുന്നു.

''ഒരുപാട് പക്വത വേണ്ട കഥാപാത്രമാണ്, എന്നാല്‍ നിര്‍വികാരയാണ് പലപ്പോഴും, ഒരുപാട് മുഖംമൂടികള്‍ അണിഞ്ഞവളാണ്. ഒരുപാട് കാലം ജീവിച്ചവളായതിനാല്‍ അവള്‍ക്ക് തന്നെ അവളുടെ ചില വശങ്ങള്‍ നഷ്ടമായിട്ടുണ്ട്. എല്ലാത്തില്‍ നിന്നും അകലം പാലിക്കുന്നവളാണ്. ഈ കഥാപാത്രം ചെയ്യാനുള്ള ആശങ്കകാരണം ഞാന്‍ ദുല്‍ഖറിനെ ഒരു ദിവസം വിളിച്ചിരുന്നു. എനിക്കറിയില്ല ഞാന്‍ എന്താണ് ചെയ്യുന്നതെന്ന്, എനിക്കിത് ഒട്ടും സ്വാഭാവികമായി തോന്നുന്നില്ലെന്ന് പറഞ്ഞു''.

''നിന്റെ കാര്യം മാറ്റിവെക്കു, നിനക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിലൊക്കെ നീ സന്തുഷ്ടയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഡൊമിനിക് എടുക്കുന്ന തീരുമാനങ്ങളൊക്കെ ശരിയാണ് എന്ന് തോന്നുന്നുണ്ടോ? എല്ലാവരും അടിപൊളിയാണ് എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ നീയും അടിപൊളിയാണെന്ന് അദ്ദേഹം ഉറപ്പുവരുത്തിയിട്ടുണ്ടാകും എന്ന് ദുല്‍ഖര്‍ പറഞ്ഞു. ആ പോയന്റിലാണ് ഞാന്‍ പൂര്‍ണമായും ഡൊമിനിക്കിന് കീഴടങ്ങുന്നത്. ഷൂട്ട് തുടങ്ങി നാലാം നാള്‍ ആണ് ഞാന്‍ ദുല്‍ഖറിനെ വിളിച്ചത്'' എന്നും താരം പറയുന്നു.

എനിക്കിത് ചെയ്യാന്‍ പറ്റില്ലെന്ന് കരുതിയാണ് അന്ന് തിരികെ വന്നത്. ഒട്ടും നാച്ച്വറല്‍ അല്ല. ആളുകള്‍ ഇതെങ്ങനെ സ്വീകരിക്കുമെന്ന് ഞാന്‍ ആശങ്കപ്പെട്ടു. അപ്പോഴാണ് ഞാന്‍ ദുല്‍ഖറിനെ വിളിച്ചത്. ഞാന്‍ കൈകള്‍ കൊണ്ട് സംസാരിക്കുന്ന ആളാണ്. സംസാരത്തിനിടെ പത്ത് തവണ കണ്ണ് ബ്ലിങ്ക് ചെയ്യും. എന്നാല്‍ അതൊന്നും വേണ്ടെന്ന് ഡൊമിനിക് ആദ്യമേ പറഞ്ഞു. നീ അവതരിപ്പിക്കുന്ന കഥാപാത്രം നൂറ് കണക്കിന് വയസുള്ളൊരു കഥാപാത്രമാണെന്നും അതുപോലെയാണ് പെരുമാറേണ്ടതെന്നും ഡൊമിനിക് പറഞ്ഞു. അച്ഛന്‍ പഠിപ്പിച്ചിട്ടുള്ളത് സ്വാഭാവികത തോന്നാന്‍ കയ്യില്‍ കിട്ടുന്ന പ്രോപ്പര്‍ട്ടികളെല്ലാം ഉപയോഗിക്കണമെന്നാണ്. പക്ഷെ ഇവിടെ എനിക്ക് ടൈം ആന്റ് സ്‌പേസിലൂടെ ഒഴുകുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും കല്യാണി പറയുന്നു.

Summary

Kalyani Priyadarshan says she got panicked and called Dulquer Salmaan on fourth day of Lokah Chapter 1: Chandra shooting. What He said really calmed her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com