കമന്ററിയുമായി കല്യാണി പ്രിയദർശൻ, ഫുട്ബോൾ ആവേശം നിറച്ച് ശേഷം മൈക്കില്‍ ഫാത്തിമ, ടീസർ

മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫാത്തിമ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്
ശേഷം മൈക്കില്‍ ഫാത്തിമ ടീസർ
ശേഷം മൈക്കില്‍ ഫാത്തിമ ടീസർ
Updated on
1 min read


ല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തുന്ന ശേഷം മൈക്കില്‍ ഫാത്തിമയുടെ ടീസര്‍ പുറത്ത്. മഞ്ജു വാര്യരും മംമ്ത മോഹന്‍ദാസും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസർ പുറത്തുവിട്ടത്. മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫാത്തിമ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. 

ഫുട്ബോൾ അകമന്റേറ്ററാവണം എന്ന ആ​ഗ്രഹവുമായി നടക്കുന്ന ഫാത്തിമയായാണ് കല്യാണി ചിത്രത്തിൽ എത്തുന്നത്. ഫുട്ബോൾ ആവേശം നിറക്കുന്നതായിരിക്കും ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. തല്ലുമാലയ്ക്ക് ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ, അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രഞ്ജിത് നായർ, ഛായാഗ്രഹണം സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ കിരൺ ദാസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com