'അക്കാര്യം പഠിച്ചത് ടൊവിനോയില്‍ നിന്നും, സിനിമ നല്‍കിയ ഏറ്റവും വലിയ നേട്ടം'; മനസ് തുറന്ന് കല്യാണി

ഫിസിക്കലി വീക്ക് ആയിരുന്നതിന്റെ പേരില്‍ കളിയാക്കലുകള്‍
Kalyani Priyadarshan about Tovino Thomas
Kalyani Priyadarshan about Tovino Thomasഇന്‍സ്റ്റഗ്രാം
Updated on
1 min read

നടിയായതിലൂടെ തനിക്കുണ്ടായ ഏറ്റവും വലിയ നേട്ടം പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചതാണെന്ന് കല്യാണി പ്രിയദര്‍ശന്‍. ഓരോ സിനിമയും പുതുതായി എന്തെങ്കിലുമൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുന്ന ലോകയിലൂടെ താന്‍ ഫൈറ്റിങും ഫൈറ്ററുടെ മാനസികാവസ്ഥയും പഠിച്ചുവെന്നും താരം പറയുന്നു.

Kalyani Priyadarshan about Tovino Thomas
'ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്യണമെന്നുണ്ട്, മമ്മൂട്ടിയെ അംഗീകരിച്ചില്ലേ'; ആഗ്രഹം പങ്കിട്ട് ശോഭന

ഇക്കാര്യം താന്‍ പഠിച്ചത് നടന്‍ ടൊവിനോ തോമസില്‍ നിന്നാണെന്നാണ് കല്യാണി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി മനസ് തുറന്നത്. കല്യാണിയും ടൊവിനോയും ഒരുമിച്ച ലോക ബോക്‌സ് ഓഫീസില്‍ വിജയമായി മാറിയിരിക്കുകയാണ്. നേരത്തെ നായകനും നായികയുമായെത്തിയ തല്ലുമാലയും വലിയ വിജയം നേടിയിരുന്നു.

Kalyani Priyadarshan about Tovino Thomas
സണ്ണിയോ ചാത്തനോ? ഏതായിരിക്കാം ബേസിൽ നഷ്ടപ്പെടുത്തിയ 'ലോക'യിലെ ആ വേഷം ?

''ഒരു അഭിനേതാവുന്നതിന്റെ ഏറ്റവും വലിയ ഗുണം ജീവിതത്തിലുടനീളം എന്തെങ്കിലും പുതിയത് പഠിക്കാന്‍ സാധിക്കുമെന്നതാണ്. എല്ലാ സിനിമയിലും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും. അതിപ്പോള്‍ ഡാന്‍സാണെങ്കിലും ഭാഷയാണെങ്കിലും ശരി. പുതിയ ഭാഷയും ഡയലക്ടുമൊക്കെ പഠിക്കാനാകും. അതാണ് അഭിനേതാവുന്നതിലൂടെ സാധ്യമാകുന്ന ഏറ്റവും നല്ല കാര്യം'' കല്യാണി പറയുന്നു.

''ഇക്കാര്യം ഞാന്‍ പഠിക്കുന്നത് ടൊവിനോയിലൂടെയാണ്. അദ്ദേഹം ഒരു കഥാപാത്രത്തിനായി തയ്യാറെടുപ്പ് നടത്തുന്ന സമയത്തല്ലെങ്കിലും എന്തെങ്കിലുമൊക്കെ പഠിച്ചു കൊണ്ടിരിക്കും. നമ്മളേ തേടി ആ അവസരം എത്തുമ്പോള്‍ തയ്യാറെടുപ്പ് നടത്താന്‍ സമയം കിട്ടിയെന്ന് വരില്ല. ഞങ്ങളുടെ മലയാളം ഇന്‍ഡസ്ട്രിയില്‍ തയ്യാറെടുപ്പ് നടത്താന്‍ തീരെ സമയം കിട്ടില്ല. അതിനാല്‍ അവസരം വരുമ്പോള്‍ എന്തെങ്കിലും അറിഞ്ഞിരിക്കണമല്ലോ എന്നാണ് അദ്ദേഹം പറയുക.'' എന്നും കല്യാണി പറയുന്നു.

അതിനാല്‍ ഷൂട്ടില്ലാത്തപ്പോഴൊക്കെ എന്തെങ്കിലുമൊക്കെ പഠിച്ചു കൊണ്ടിരിക്കുകയായിരിക്കും അദ്ദേഹം. അവസാനമായി താന്‍ കണ്ടപ്പോള്‍ അദ്ദേഹം എന്തോ തരത്തിലുള്ള ഫൈറ്റിങ് പഠിക്കുകയായിരുന്നു. ഞാന്‍ ഫൈറ്റിങ് പഠിച്ചത് സിനിമ കാരണമാണ്. ജീവിതത്തിലൊരിക്കലും ഞാനൊരു അത്‌ലറ്റിക് പേഴ്‌സണ്‍ ആയിരുന്നില്ല. ജീവിതകാലം മുഴുവന്‍ ഫിസിക്കലി വീക്ക് ആയിരുന്നതിന്റെ പേരില്‍ ഞാന്‍ കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടെന്നും താരം പറയുന്നു.

സൂപ്പര്‍ ഹീറോയായി അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ അച്ഛന്റെ ആദ്യ പ്രതികരണം പൊട്ടിച്ചിരിയായിരുന്നു. നിന്നെക്കൊണ്ട് പറ്റുമെന്നില്ലെന്നാണ് പറഞ്ഞത്. ഞാനും കരുതിയത് അങ്ങനെയായിരുന്നു. അതിനാല്‍ ഒരു ഫൈറ്ററാകാനും ഫൈറ്റ് ചെയ്യാനും പഠിക്കാന്‍ സാധിച്ചതാണ് എനിക്ക് ഈ സിനിമയിലൂടെ നേടാന്‍ സാധിച്ച വലിയ നേട്ടങ്ങളിലൊന്ന്. ഞാന്‍ ഒരിക്കലും ഡാന്‍സ് കളിച്ചിട്ടില്ല. സിനിമയിലൂടെ അതും പഠിക്കാന്‍ സാധിച്ചു. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും കല്യാണി പറയുന്നു.

Summary

Kalyani Priyadarshan she learned that cinema can help you learn new things. And she was inspired by Tovino Thomas in this.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com