'ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്യണമെന്നുണ്ട്, മമ്മൂട്ടിയെ അംഗീകരിച്ചില്ലേ'; ആഗ്രഹം പങ്കിട്ട് ശോഭന

കഥാപാത്രങ്ങള്‍ക്കായി ഇപ്പോഴും കാത്തിരിക്കുകയാണ് ശോഭന
Shobana
Shobanaഫയല്‍
Updated on
1 min read

മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരില്‍ ഒരാളാണ് ശോഭന. ഓണ്‍ സ്‌ക്രീനില്‍ ശോഭന തന്നെ അടയാളപ്പെടുത്തിയ വേഷങ്ങള്‍ മലയാള സിനിമയുള്ളിടത്തോളം കാലം ഓര്‍മ്മിപ്പിക്കപ്പെടും. ഇപ്പോള്‍ അഭിനയത്തില്‍ പഴയത് പോലെ സജീവമല്ല ശോഭന. എങ്കിലും ഇടയ്ക്ക് സിനിമയിലേക്ക് തിരികെ വന്ന് കയ്യടി വാങ്ങിപ്പോകുന്ന ശോഭനയെ കാണാം. മോഹന്‍ലാലിനൊപ്പം കാലങ്ങള്‍ക്ക് ശേഷം അഭിനയിച്ച തുടരും നേടിയ വിജയം സമാനതകളില്ലാത്തതാണ്.

Shobana
സണ്ണിയോ ചാത്തനോ? ഏതായിരിക്കാം ബേസിൽ നഷ്ടപ്പെടുത്തിയ 'ലോക'യിലെ ആ വേഷം ?

ശോഭന എന്ന നടിയില്‍ നിന്നും ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങള്‍ കാണാന്‍ സാധിക്കുമെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നതായിരുന്നു തുടരും. അതുപോലെ തന്നെ തന്നിലെ നടിയെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍ക്കായി ശോഭന ഇപ്പോഴും കാത്തിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ആഗ്രഹം പങ്കിടുകയാണ് ശോഭന.

Shobana
'നോക്കുമ്പോള്‍ കൊച്ചുകുഞ്ഞിനെപ്പോലെ മമ്മൂട്ടി പൊട്ടിക്കരയുകയാണ്'; കാര്‍ക്കശ്യത്തിന്റെ മുഖംമൂടിയണിഞ്ഞ കരുതല്‍

തനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നാണ് ശോഭന പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശോഭന മനസ് തുറന്നത്. തന്റെ പ്രചോദനമായി ശോഭന ചൂണ്ടിക്കാണിക്കുന്നത് മമ്മൂട്ടിയെയാണ്.

''എനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ഒന്ന് രണ്ട് തിരക്കഥാകൃത്തുക്കളോട് സംസാരിച്ചിരുന്നു. അവര്‍ പറഞ്ഞത് മാമിനെ ആളുകള്‍ അങ്ങനെ അംഗീകരിക്കില്ല എന്നാണ്. മമ്മൂക്കിയെ അംഗീകരിച്ചില്ലേ എന്ന് ഞാന്‍ ചോദിച്ചു. അതുകൊണ്ട് ഞാന്‍ കാത്തിരിക്കുകയാണ്.'' എന്നാണ് ശോഭന പറയുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്യുക എന്നത് ബുദ്ധിമുട്ടാണെന്നാണ് ശോഭന ചൂണ്ടിക്കാണിക്കുന്നത്. അതിനായി രൂപവും ഡയലക്ടും ശബ്ദവും മാറ്റേണ്ടി വരുമെന്നും അത് തനിക്കുള്ളൊരു വെല്ലുവിളിയായിരിക്കുമെന്നും തന്റെ ആഗ്രഹത്തിന് പിന്നിലെ കാരണമായി ശോഭന ചൂണ്ടിക്കാണിക്കുന്നുണ്ട്. ശോഭനയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ആണ് ശോഭന പരാമര്‍ശിക്കുന്ന മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഗേ ആണ്. മമ്മൂട്ടിയെപ്പോലൊരു താരം സ്വവര്‍ഗാനുരാഗിയായി അഭിനയിക്കാന്‍ തയ്യാറായത് പ്രശംസിക്കപ്പെട്ടിരുന്നു.

Summary

Shobana wants to play a transgender character. she draws inspiration from Mammootty and Kaathal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com