'ആ പ്രശ്നം അവർക്ക് നിയന്ത്രിക്കാനായില്ല, ഓഡിഷനും നടത്തി; 'നിറ'ത്തിൽ ശാലിനിക്ക് പകരം അസിനെ നോക്കിയിരുന്നു', വെളിപ്പെടുത്തി കമൽ

'കാരക്ടർ അത്രയും പ്രധാനപ്പെട്ടത് ആയതുകൊണ്ട് അങ്ങനെ ഒരു പരീക്ഷണം ചെയ്യാൻ പറ്റില്ല എന്ന് വച്ച് ഞാനത് ഒഴിവാക്കി'.
Niram, Kamal, Asin
Niram, Kamal, Asinവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

സൗഹൃദവും പ്രണയവും പറഞ്ഞു കൊണ്ട് 1999 ൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് 'നിറം'. കുഞ്ചാക്കോ ബോബൻ, ശാലിനി എന്നിവർ നായികാനായകൻമാരായെത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ശാലിനിക്ക് ആദ്യം ഡേറ്റ് പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ വേറെ നായികമാരെ ചിത്രത്തിനായി ഓഡിഷൻ ചെയ്തിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ കമൽ.

അക്കൂട്ടത്തിൽ നടി അസിനെയും താൻ ഓഡിഷൻ ചെയ്തിരുന്നുവെന്ന് കമൽ വെളിപ്പെടുത്തി. "നിറ'ത്തിൽ ശാലിനിക്ക് പകരം നമ്മൾ ഒരുപാട് ഓപ്ഷനുകൾ നോക്കിയിരുന്നു. അസിനെ ഞാൻ ആ സിനിമയ്ക്കായി ഓഡിഷൻ ചെയ്തിരുന്നു. അതാണ് അതിന്റെയൊരു തമാശ.

കുറേ കുട്ടികളെ ഓഡിഷൻ ചെയ്തു. അസിൻ നന്നായി പെർഫോം ചെയ്തിരുന്നു. ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അസിന് ചെറിയൊരു പ്രശ്നമുണ്ടായിരുന്നു അന്ന് സത്യത്തിൽ. പിന്നീട് അസിൻ തന്നെ എന്നോട് പറയുകയും ചെയ്തിട്ടുണ്ടായിരുന്നു കണ്ടപ്പോൾ. ഡയലോ​ഗ് പറയുമ്പോൾ അസിന്റെ കണ്ണ് ഇങ്ങനെ ചിമ്മി കൊണ്ടിരിക്കും.

ഫുൾ ടൈം കണ്ണ് ചിമ്മി കൊണ്ടിരിക്കും. അത് അസിന് കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ ഡയലോ​ഗ് പറയിപ്പിക്കുമ്പോഴൊക്കെ കണ്ണിങ്ങനെ ചിമ്മി കൊണ്ടിരിക്കുകയാണ്. കണ്ണ് ചിമ്മുന്നത് ഒന്ന് കൺട്രോൾ ചെയ്യാൻ‌ പറ്റുമോ എന്ന് ഞാൻ അസിനോട് ചോദിച്ചു. പിന്നെ വീണ്ടും വേറൊരു ദിവസം അസിൻ വന്നു. വീണ്ടും ഓഡിഷൻ ചെയ്തു.

അപ്പോഴും ഇങ്ങനെ കണ്ണ് ചിമ്മി കൊണ്ടിരിക്കുകയാണ്. അവർ തന്നെ പറഞ്ഞു, 'എനിക്കത് കൺ‍ട്രോൾ ചെയ്യാൻ പറ്റുന്നില്ല എന്ന്. ഞാൻ അത് പ്രാക്ടീസ് ചെയ്യാം' എന്നൊക്കെ പറഞ്ഞു. പക്ഷേ എനിക്ക് സംശയമായി, കാരണം നമ്മുടെ കാരക്ടർ അത്രയും പ്രധാനപ്പെട്ടത് ആയതുകൊണ്ട് അങ്ങനെ ഒരു പരീക്ഷണം ചെയ്യാൻ പറ്റില്ല എന്ന് വച്ച് ഞാനത് ഒഴിവാക്കി.

അതിന് ശേഷമാണ് സത്യൻ അന്തിക്കാടിന്റെ വേറൊരു സിനിമയിൽ സഹനടിയായി എത്തിയത്. ആ സിനിമ കണ്ടാലും നിങ്ങൾക്ക് മനസിലാകും, അസിന്റെ കണ്ണ് ചിമ്മി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ആളുകൾക്ക് അവരെ അങ്ങനെ ഇംപ്രസ്ഡ് ആയില്ല എന്ന് ഞാൻ കേട്ടിട്ടുണ്ട്. പിന്നെ അവരുടെ ആ പ്രശ്നം അവർക്കറിയാമല്ലോ.

അവർ അത് ട്രെയ്ൻ ചെയ്ത് മാറ്റി എടുത്തു എന്നുള്ളതാണ്. അസിൻ തമിഴിൽ വലിയ നായികയൊക്കെ ആയ ശേഷം ചെന്നൈ എയർപോർട്ടിൽ വച്ച് ഞാൻ അസിനെ കണ്ടു. അച്ഛനും ഉണ്ടായിരുന്നു. ഓടി വന്ന് എന്നോട് വർത്തമാനം ഒക്കെ പറഞ്ഞു. 'കമൽ സാർ എന്നോട് കണ്ണ് ചിമ്മുന്നത് കുറയ്ക്കണം എന്ന് പറഞ്ഞ കാര്യം ഞാൻ എപ്പോഴും ഓർക്കാറുണ്ട്.

ഞാൻ അതിനു വേണ്ടി ശ്രമിച്ചു' എന്നൊക്കെ പറഞ്ഞ് എന്നോട് നന്ദിയൊക്കെ പറഞ്ഞു".- കമൽ പറഞ്ഞു. പിന്നീട് ശാലിനിയ്ക്ക് ഡേറ്റ് ശരിയാവുകയും നിറത്തിൽ നായികയാകുകയായിരുന്നുവെന്നും കമൽ കൂട്ടിച്ചേർത്തു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Niram, Kamal, Asin
'സിജെപി പ്രതിഷേധം വന്നതോടെ ജെൻ സികൾക്ക് രാഷ്ട്രീയം അറിയില്ലെന്ന ധാരണ കുറച്ച് മാറിയിട്ടുണ്ട്; അവർക്കിടയിൽ രാഷ്ട്രീയം കൂടുതലാണ്'
Niram, Kamal, Asin
'എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ട്; പക്ഷേ, ഞാൻ മതത്തിൽ വിശ്വസിക്കുന്നില്ല'
Niram, Kamal, Asin
ബ്രേക്കപ്പിന് ശേഷം ഡിപ്രഷനിലായി; ആ വേദന മറക്കാന്‍ സഹായിച്ചത് സായ് പല്ലവി; തുറന്നു പറഞ്ഞ് അനുപമ
Summary

Kamal talks about Niram movie heroine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com