തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണാവത്ത് എത്തുന്ന തലൈവിയുടെ റിലീസ് മാറ്റി. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് റിലീസ് നീട്ടിയതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഈ മാസം 23ന് ചിത്രം പ്രേഷകരിലേക്ക് എത്തുമെന്നാണ് പറഞ്ഞിരുന്നത്. പുതിയ റിലീസ് തിയതിയും സിനിമയുടെ പ്രവര്‍ത്തകര്‍ പിന്നീട് അറിയിക്കും. പത്രക്കുറിപ്പിലൂടെ നിർമാതാക്കൾ റിലീസ് മാറ്റിയ വിവരം അറിയിച്ചത്.
ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. സിനിമയുടെ നിര്‍മാണത്തില്‍ ഒരുപാട് ത്യാഗങ്ങള്‍ നമ്മള്‍ സഹിച്ചിട്ടുണ്ട്. കാസ്റ്റ് ആൻഡ് ക്യൂവിലെ ഓരോ അംഗത്തിനും നന്ദി പറയുന്നു. മനോഹരമായ ഈ യാത്രയില്‍ ഉണ്ടായവര്‍ക്ക്. വിവിധ ഭാഷകളില്‍ നിര്‍മിക്കപ്പെട്ട സിനിമ ഒരേദിവസം തന്നെ എല്ലായിടത്തും റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കർശനമായിരിക്കുകയാണ്. സർക്കാരുകളുടെ നിയന്ത്രണങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് റിലീസ് നീട്ടുന്നത്. എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു- പത്രക്കുറിപ്പിൽ പറയുന്നു.
എഎൽ വിജയം സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ജയലളിതയും സിനിമ ജീവിതവും പിന്നീട് രാഷ്ട്രീയപ്രവേശനവുമെല്ലാമാണ് ചിത്രത്തിൽ കാണിക്കുന്നത്. കങ്കണയ്ക്കൊപ്പം അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം മികച്ച കയ്യടി നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates