'ആ പാസ് ഇപ്പോഴും കയ്യിലുണ്ട്, സക്‌സസ് സെലിബ്രേഷന്‍ ആയോ അണ്ണാ?'; കങ്കുവ ഓഡിയോ ലോഞ്ചിന്റെ ഒന്നാം വര്‍ഷികം; ട്രോളുകളില്‍ നിറഞ്ഞ് നിര്‍മാതാവ്

ഒരു വര്‍ഷം കഴിഞ്ഞിട്ടും കങ്കുവയെ വെറുതെ വിടാന്‍ സോഷ്യല്‍ മീഡിയ ഒരുക്കമല്ല
Kanguva
Kanguvaഎക്സ്
Updated on
1 min read

വന്‍ ഹൈപ്പില്‍ വന്ന് കടുത്ത പരാജയമായി മാറിയ സിനിമയാണ് കങ്കുവ. ചിത്രത്തിന്റെ റിലീസിന് തൊട്ട് മുമ്പ് വരെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്ന സൂര്യയുടെ ആരാധകര്‍ ആദ്യ ഷോ കഴിഞ്ഞതും തലവഴി മുണ്ടിട്ട് ഓടുകയായിരുന്നു. സിനിമ റിലീസായി ഒരു വര്‍ഷം കഴിഞ്ഞിട്ടും കങ്കുവയെ വെറുതെ വിടാന്‍ സോഷ്യല്‍ മീഡിയ ഒരുക്കമല്ല.

Kanguva
ഡോണ്‍ പാലത്തറ ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്; ഒപ്പം ദിലീഷ് പോത്തനും

ഇപ്പോഴിതാ കങ്കുവയുടെ ഓഡിയോ ലോഞ്ചിന്റെ ഒരു വര്‍ഷം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. തമിഴ് സിനിമയിലെ മുന്‍നിര സംവിധായകരും താരങ്ങളുമെല്ലാം അണിനിരന്ന ബ്രഹ്മാണ്ഡ ചടങ്ങായിരുന്നു കങ്കുവയുടെ ഓഡിയോ ലോഞ്ച്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെ വന്ന കങ്കുവയ്ക്കുണ്ടായിരുന്ന ഹൈപ്പ് സമാനതകളില്ലാത്തതായിരുന്നു.

Kanguva
ബൈസണ്‍ കാണരുത്, ഡ്യൂഡ് കാണൂവെന്ന് ചിലർ; കയറിയപ്പോള്‍ കിട്ടിയത് കിടിലന്‍ അടിയെന്ന് പാ രഞ്ജിത്ത്

എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതും തിയേറ്ററുകള്‍ പൂരം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ വിജനമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയ കങ്കുവയയേയും സൂര്യയേയും തലങ്ങും വിലങ്ങും ട്രോളി. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമ, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പരാജയ ചിത്രമായാണ് അന്ന് കളം വിട്ടത്. രാം ചരണിന്റെ ഗെയിം ചേഞ്ചര്‍ വരും വരെ നാണക്കേടിന്റെ ആ പട്ടം സൂര്യയ്ക്ക് തലയില്‍ ചുമക്കേണ്ടി വന്നു. എല്ലാമൊന്ന് കെട്ടടങ്ങിയെന്ന് കരുതിയിരിക്കെയാണ് ഇപ്പോള്‍ ഓഡിയോ ലോഞ്ചിന്റെ ഒന്നാം വാര്‍ഷിക ആഘോഷവുമായി ട്രോളന്മാര്‍ വന്നിരിക്കുന്നത്.

ഓഡിയോ ലോഞ്ചില്‍ സിനിമയുടെ നിര്‍മാതാവ് ജ്ഞാനവേല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ഓഡിയോ ലോഞ്ചിന്റെ അവസാനം ആരാധകരോടായി പാസ് കളയരുതെന്നും ഇതേ പാസ് വച്ച് തന്നെ സിനിമയുടെ സക്‌സസ് ഇവന്റിലും പങ്കെടുക്കാന്‍ സാധിക്കുമെന്നും പറയുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.

'ഇങ്ങേരുടെ ആത്മവിശ്വാസത്തിന്റെ പകുതി ഉണ്ടായിരുന്നുവെങ്കില്‍ ജീവിതത്തില്‍ ഞാന്‍ വിശ്വസിച്ചേനെ, മാസ്റ്റര്‍ പീസ് ഓഡിയോ ലോഞ്ച് ആരാധകരുടെ പേടി സ്വപ്‌നമായി മാറിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം' എന്നാണ് ചിലര്‍ പറയുന്നത്. അന്നത്തെ പാസ് ഇപ്പോഴും കളഞ്ഞിട്ടില്ല, സക്‌സസ് സെലിബ്രേഷന്‍ നടക്കുമ്പോള്‍ പറയണം, ഈ പാസ് ഇനിയെങ്കിലും കളഞ്ഞോട്ടെ എന്നിങ്ങനെയാണ് ട്രോളന്മാര്‍ ചോദിക്കുന്നത്.

ആത്മവിശ്വാസം നല്ലതാണ്, പക്ഷെ അമിതമായ ആത്മവിശ്വാസം തീരെ നന്നല്ലെന്നതിന്റെ തെളിവാണ് ജ്ഞാനവേലിന് സംഭവിച്ചത്. അന്ന് ഇത്ര വീരവാദം മുഴക്കിയ ആള്‍ ഇന്ന് വിതരണക്കാരില്‍ നിന്നും മുങ്ങി നടക്കുന്ന അവസ്ഥയായി എന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. അതേസമയം ഓഡിയോ ലോഞ്ചിന്റെ ഒന്നാം വര്‍ഷം ഇതാണ് അവസ്ഥയെങ്കില്‍ എന്താകും സിനിമയുടെ റിലീസ് വാര്‍ഷികത്തിനെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Summary

Kanguva audio launch reaches one year anniversary. social media trolls producer for his over confidence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com