ലഹരിമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം 

സഞ്ജനയ്ക്കൊപ്പം അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ തള്ളി
സഞ്ജന ഗല്‍റാണി/ ഫയൽ ചിത്രം
സഞ്ജന ഗല്‍റാണി/ ഫയൽ ചിത്രം
Updated on
1 min read

ബംഗളൂരു: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം. ‌ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നടി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ജാമ്യം അനുവദിച്ചത്. സഞ്ജനയ്ക്കൊപ്പം അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ തള്ളി.

സെപ്തംബർ എട്ടാം തിയതിയാണ് സഞ്ജനയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിശാപാർട്ടികളിൽ മയക്കുമരുന്ന് ഉപയോ​ഗിച്ചതിനാണ് ഇവർ അറസ്റ്റിലായത്.  ഗോവ, മുംബൈ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങള്‍ക്ക് പുറമേ വിദേശത്ത് നിന്നും ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ കണ്ടെത്തൽ. സിനിമാ താരങ്ങളെ ഉപയോഗിച്ച് നിരവധി ആളുകളെ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍  പ്രലോഭിപ്പിച്ചെന്നും പാർട്ടികളില്‍ കഞ്ചാവ്, കൊക്കെയ്ന്‍, എംഡിഎംഎ ടാബ്‌ലെറ്റ്, എല്‍എസ്ഡി തുടങ്ങിയവ ഉപയോഗിച്ചതായും കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com