ബെംഗളൂരു; കന്നഡ നടൻ ഉദയ് ഹുത്തിനഗഡ്ഡെ അന്തരിച്ചു. 61 വയസായിരുന്നു. നീണ്ടനാളായി അസുഖ ബാധിതനായിരുന്ന ഉദയ് വ്യാഴാഴ്ച ബെംഗളൂരു രാജാജി നഗറിലെ വസതിയിൽ വച്ചാണ് മരിച്ചത്. നാഡീസംബന്ധവും ശ്വസന സംബന്ധവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകനാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.
ചിക്കമഗളൂരു ബസരിക്കരെ സ്വദേശിയായ ഉദയ് 1987-ൽ ‘ആരംഭ’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഉദ്ഭവ, അമൃതബിന്ദു, കർമ, അഗ്നിപർവ്വ, ടൈഗർ പ്രഭാകർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഏതുവേഷവും അനായാസമായി കൈകാര്യംചെയ്യുന്ന നടനായിരുന്നു അദ്ദേഹം. കുറച്ചു വർഷങ്ങളായി സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.
ഫോട്ടോഗ്രാഫറെന്ന നിലയിലും ഏറെ ശ്രദ്ധേയനാണ് ഉദയ്. സംസ്ഥാനത്ത് ഉടനീളം അദ്ദേഹത്തിന്റെ നിരവധി ഫോട്ടോഗ്രാഫ് ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഉദയ് സജീവമായിരുന്നു. തീരദേശ ജില്ലകൾ കേന്ദ്രീകരിച്ച് ഒട്ടേറെ സന്നദ്ധ സേവനപ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates