മോഹൻലാലും പ്രഭാസും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതിരുന്നപ്പോൾ, ഞെട്ടിച്ച് അക്ഷയ് കുമാർ; 'കണ്ണപ്പ'യ്ക്കായി താരങ്ങൾ വാങ്ങിയ തുക

കണ്ണപ്പ മികച്ചൊരു വിഷ്വൽ എക്സ്പീരിയൻസ് ആകുമെന്ന് ട്രെയ്‌ലർ ലോഞ്ചിൽ വച്ച് മോഹൻലാൽ പറഞ്ഞിരുന്നു.
Kannappa
കണ്ണപ്പ (Kannappa)ഫെയ്സ്ബുക്ക്

വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന ടീസറിനും ട്രെയ്‌ലറിനുമൊക്കെ വൻ സ്വീകാര്യതയും ലഭിച്ചിരുന്നു. ഒരു ശിവ ഭക്തന്റെ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികളിലെ വൻ താരങ്ങൾ ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അ​ഗർവാൾ, പ്രീതി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ശിവനും പാർവതിയുമായാണ് ചിത്രത്തിൽ അക്ഷയ് കുമാറും കാജൽ അ​ഗർവാളുമെത്തുന്നത്. മലയാളത്തിൽ നിന്ന് മോഹൻലാൽ കൂടി ചിത്രത്തിലെത്തിയതോടെ കേരളത്തിലും കണ്ണപ്പ ശ്രദ്ധേയമായി. കൊച്ചിയിൽ വച്ച് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചും നടന്നിരുന്നു.

കണ്ണപ്പ മികച്ചൊരു വിഷ്വൽ എക്സ്പീരിയൻസ് ആകുമെന്ന് ട്രെയ്‌ലർ ലോഞ്ചിൽ വച്ച് മോഹൻലാൽ പറഞ്ഞിരുന്നു. 'വിശ്വാസം ശക്തിയാകുമ്പോൾ- ഒരു യോദ്ധാവ് ജനിക്കുന്നു' എന്ന ക്യാപ്ഷനോടെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച വിവരവും മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ജൂൺ 27ന് റിലീസാകുന്ന കണ്ണപ്പയുടെ ബജറ്റും താരങ്ങളുടെ പ്രതിഫലവും എത്രയാണെന്ന് നോക്കിയാലോ.

1. ബജറ്റ്

Kannappa
കണ്ണപ്പഫെയ്സ്ബുക്ക്

മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന കണ്ണപ്പ 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ന്യൂസിലാൻഡിലാണ് സിനിമയുടെ ഭൂരിഭാ​ഗവും ചിത്രീകരിച്ചതെന്ന് മോഹൻലാൽ ട്രെയ്‌ലർ ലോഞ്ചിനിടെ അറിയിച്ചിരുന്നു. അതേസമയം ആന്ധ്ര പ്രദേശ് സർക്കാർ സിനിമയുടെ ടിക്കറ്റ് നിരക്കിൽ 50 രൂപ വർധനവ് ഏർപ്പെടുത്തിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

2. അക്ഷയ് കുമാർ

Kannappa, Akshay Kumar
കണ്ണപ്പഫെയ്സ്ബുക്ക്

ബോളിവുഡിൽ അടുത്തിടെയായി പുറത്തിറങ്ങുന്ന അക്ഷയ് കുമാർ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ മോശം പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. കണ്ണപ്പയിലൂടെ തെലുങ്കിലേക്കും ഒരു കൈ നോക്കുകയാണ് അക്ഷ് കുമാറിപ്പോൾ. ചിത്രത്തിൽ ശിവന്റെ വേഷത്തിലാണ് നടനെത്തുന്നത്. ആറ് കോടി രൂപയാണ് ചിത്രത്തിലെ കഥാപാത്രത്തിനായി അക്ഷയ് കുമാർ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ട്.

3. മോഹൻലാൽ

Kannappa, Mohanlal
കണ്ണപ്പഫെയ്സ്ബുക്ക്

കിരാതയെന്ന കഥാപാത്രമായാണ് കണ്ണപ്പയിൽ മോഹൻലാലെത്തുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ നായകനായ വിഷ്ണു മഞ്ചുവിനോടും കുടുംബത്തോടുമുള്ള തന്റെ അടുപ്പത്തേക്കുറിച്ചും ട്രെയ്‌ലർ ലോഞ്ചിനിടെ മോഹൻലാൽ സംസാരിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്നതിനായി മോഹൻലാൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്ന് വിഷ്ണു മഞ്ചു തന്നെ പറഞ്ഞിരുന്നു. തന്റെ അച്ഛൻ മോഹൻ ബാബുവിനോടുള്ള സ്നേഹവും സൗഹൃദവും കൊണ്ടാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തതെന്നും വിഷ്ണു പറഞ്ഞിരുന്നു.

4. പ്രഭാസ്

Kannappa, Prabhas
കണ്ണപ്പഫെയ്സ്ബുക്ക്

രുദ്ര എന്ന പവർഫുൾ കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പ്രഭാസിന്റെ ലുക്കിനായാണ് ആരാധകർ കാത്തിരുന്നതും. മോഹൻലാലിനെപ്പോലെ തന്നെ ചിത്രത്തിൽ അഭിനയിക്കാൻ ഒരു രൂപ പോലും പ്രഭാസ് കൈപ്പറ്റിയിട്ടില്ല.

5. വിഷ്ണു മഞ്ചുവും കാജൽ അ​ഗർവാളും

Vishnu Manchu, Kajal Aggarwal
കണ്ണപ്പഫെയ്സ്ബുക്ക്

തിന്നൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിഷ്ണു മഞ്ചു അവതരിപ്പിക്കുന്നത്. ശിവ ഭക്തനായി മാറുന്ന തിന്നന്റെ കഥയാണ് ചിത്രം പറയുന്നതും. വിഷ്ണു മഞ്ചുവിന്റെ പിതാവ് മോഹൻ ബാബുവാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറിയാണ് ചിത്രം നിർ‌മിക്കുന്നത്. ചിത്രത്തിൽ പാർവതിയുടെ വേഷത്തിലെത്തുന്നത് കാജൽ അ​ഗർവാളാണ്. വിഷ്ണു, കാജൽ എന്നിവരുടെയടക്കം മറ്റു താരങ്ങളുടെയൊന്നും പ്രതിഫല തുക പുറത്തുവിട്ടിട്ടില്ല.

Summary

Mohanlal, Akshay Kumar and Prabhas starrer Pan Indian Film Kannappa cast salary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com