അന്ന് യാമിയെ മാറ്റി നിര്‍ത്തി, ഇന്ന് പിന്നാലെ നടക്കുന്നു, കെട്ടിപ്പിടിക്കുന്നു; നാണമില്ലേ കരണ്‍ ജോഹറേ? വിമര്‍ശനവുമായി ആരാധകര്‍

വിഡിയോയില്‍ യാമിയുടെ മുഖത്തെ സങ്കടഭാവം കാണാനാകുന്നുണ്ട്.
Karan Johar and Yami Gautam
Karan Johar and Yami Gautam
Updated on
1 min read

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി യാമി ഗൗതമിനെ കെട്ടിപ്പിടിക്കുന്ന കരണ്‍ ജോഹറുടെ വിഡിയോ. ആമസോണ്‍ പ്രൈമിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും കരണ്‍ ജോഹര്‍ യാമിയെ കെട്ടിപ്പിടിക്കുകയും ചെയ്തത്. വിഡിയോ വൈറലായതോടെ കരണ്‍ ജോഹറിനെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Karan Johar and Yami Gautam
'വരുന്നുണ്ട്'; മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം ഫഹദിന്റെ സെൽഫി, 'എല്ലാവരും ഉണ്ടല്ലോ' എന്ന് കമന്റുകൾ

യാമി ഗൗതമിനോട് മുമ്പ് കരണ്‍ ജോഹര്‍ കാണിച്ച അവഗണനയും അവഹേളനവുമൊക്കെ ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ബോളിവുഡിലെ താരകുടുംബങ്ങളുടെ ഭാഗമല്ല യാമി ഗൗതം. അതുകൊണ്ട് തന്നെ അവഗണകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് നേരിടേണ്ടി വന്ന അവസര നിഷേധങ്ങളെക്കുറിച്ചും, അര്‍ഹമായ അംഗീകാരം ലഭിക്കാത പോയതിനെക്കുറിച്ചും യാമി തന്നെ പറഞ്ഞിട്ടുണ്ട്.

Karan Johar and Yami Gautam
'സ്പൂഫ് അല്ല! ഒറ്റ രാത്രി കൊണ്ട് രാഷ്ട്രീയത്തിലിറങ്ങിയ ആളല്ല ദളപതി വിജയ്'; 'ടിഎൻ 2026' വിമർശനങ്ങൾ തള്ളി നടൻ

ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ പതാകവാഹകനെന്ന് വിമര്‍ശനം നേരിടുന്ന കരണ്‍ ജോഹര്‍ പലപ്പോഴായി യാമിയെ പരസ്യമായി തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. അത്തരത്തിലൊരു സംഭവം ചൂണ്ടിക്കാണിച്ചാണ് പുതിയ വിഡിയോയിലെ കരണിന്റെ മാറ്റത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.

മുമ്പ് കരണിനും മലൈക അറോറയ്ക്കും കിരണ്‍ ഖേറിനുമൊപ്പം ഒരു റിയാലിറ്റി ഷോയില്‍ യാമിയും വിധി കര്‍ത്താവായി എത്തിയിരുന്നു. അന്ന് ഫോട്ടോ എടുക്കവെ യാമിയെ കരണ്‍ അവഗണിച്ചിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണുന്നത്. പഴയ വിഡിയോയും കുത്തിപ്പൊക്കിയിട്ടുണ്ട്. ഈ വിഡിയോയില്‍ യാമിയുടെ മുഖത്തെ സങ്കടഭാവം കാണാനാകുന്നുണ്ട്.

ഇപ്പോഴത്തെ കരണ്‍ ജോഹറുടെ മാറ്റത്തിന് കാരണം യാമിയുടെ ഭര്‍ത്താവിന്റെ വിജയമാണെന്നാണ് ആരോപണം. യാമിയുടെ ഭര്‍ത്താവ് ആദിത്യ ധര്‍ ഒരുക്കിയ ധുരന്ധര്‍ രണ്ട് ഭാഗങ്ങളും 1000 കോടി പിന്നിട്ടിരിക്കുകയാണ്. രണ്ടാം ഭാം 1500 കോടിയും കടന്ന് മുന്നേറുകയാണ്. ഈ സാഹചര്യത്തിലാണ് കരണ്‍ യാമിയോട് പരസ്യമായി അടുപ്പം കാണിക്കാന്‍ തുടങ്ങിയതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. താന്‍ യാമിയുടെ ആരാധകനാണെന്ന് കരണ്‍ പറഞ്ഞും ഈ മാറ്റത്തിന്റെ ഭാഗമാണെന്നാണ് ആരാധകര്‍ പറയുന്നത്.

'ഇതാണ് കര്‍മ, നാണമില്ലേ കരണ്‍? അന്ന് കരണും മലൈകയും കിരണും യാമിയെ അവഗണിച്ചു. ഇന്ന് കരണ്‍ ജോഹര്‍ അവളെ കെട്ടിപ്പിടിക്കുകയും അവളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു' എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മുമ്പ് യാമിയും ഹൃത്വിക് റോഷനും പ്രധാന വേഷത്തിലെയ കാബിലിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള കോഫി വിത്ത് കരണ്‍ എപ്പിസോഡില്‍ യാമിയെ ക്ഷണിക്കാതിരുന്നതും സോഷ്യല്‍ മീഡയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

''സമയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, അത് മാറും എന്നതാണ്. വലിയ താരമല്ലെന്ന് പറഞ്ഞ് അന്ന് കരണ്‍ യാമിയെ തന്റെ ഷോയിലേക്ക് ക്ഷണിച്ചില്ല. അന്ന് ഹൃത്വിക്കിനെ മാത്രം ക്ഷണിച്ചു. യാമിയെ അവഗണിച്ചു.പക്ഷെ ഇന്ന് നോക്കൂ, പിന്നാലെ നടന്ന് യാമിയെ പുകഴ്ത്തുകയാണ്'' എന്നും ചിലര്‍ പറയുന്നു.

Summary

Karan Johar gets bashed in social media for his change of attitude towards Yami Gautam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com