'വരുന്നുണ്ട്'; മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം ഫഹദിന്റെ സെൽഫി, 'എല്ലാവരും ഉണ്ടല്ലോ' എന്ന് കമന്റുകൾ

ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Patriot
Patriotഫെയ്സ്ബുക്ക്
Updated on
1 min read

പേട്രിയറ്റിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നീണ്ട 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിച്ചെത്തുന്നത്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇപ്പോഴിതാ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. പേട്രിയറ്റ് സെൽഫിയാണ് ഫഹദ് പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ട്രെയ്ലർ ഇന്ന് റിലീസ് ചെയ്യാനിരിക്കെയാണ് സെൽഫിയുമായി ഫഹദ് എത്തിയിരിക്കുന്നത്.

'വരുന്നുണ്ട്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രകാശ് വർമ, മഹേഷ് നാരായണൻ, സുഷിൻ ശ്യാം എന്നിവരെയും ചിത്രത്തിൽ കാണാം. മെയ് 1 നാണ് ചിത്രം റിലീസിനെത്തുന്നത്. നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Patriot
വീണുപോയ മനുഷ്യനും,'അച്ഛാ'എന്ന് വിളിച്ച മകനും അനുഭവിച്ച വേദന; തിരുത്താനും നവീകരിക്കാനും ഒരു സീന്‍ മതി!

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.

Patriot
'സ്പൂഫ് അല്ല! ഒറ്റ രാത്രി കൊണ്ട് രാഷ്ട്രീയത്തിലിറങ്ങിയ ആളല്ല ദളപതി വിജയ്'; 'ടിഎൻ 2026' വിമർശനങ്ങൾ തള്ളി നടൻ

മലയാളത്തിൽ ഇന്നുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യുകെ, അസർബൈജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്.

Summary

Cinema News: Fahad Fazil selfie with Mammootty and Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com