കരിക്ക് ഇനി നെറ്റ്ഫ്ളികിസിലും, റിപ്പറിലൂടെ അരങ്ങേറ്റം; ആരാധകർ ആവേശത്തിൽ

റിപ്പര്‍ എന്ന പേരിലുള്ള സ്‌കെച്ച് വീഡിയോയിലൂടെയാണ് കരിക്കിന്റെ ഒടിടിയിലേക്കുള്ള വരവ്
കരിക്കിന്റെ റിപ്പർ പോസ്റ്റർ
കരിക്കിന്റെ റിപ്പർ പോസ്റ്റർ
Updated on: 
1 min read

മലയാളികളുടെ ഇഷ്ട കണ്ടന്‍റ് ക്രിയേറ്റര്‍മാരായ കരിക്ക് നെറ്റ്ഫ്ളിക്സിൽ അരങ്ങേറ്റം കുറിക്കുന്നു. റിപ്പര്‍ എന്ന പേരിലുള്ള സ്‌കെച്ച് വീഡിയോയിലൂടെയാണ് കരിക്കിന്റെ ഒടിടിയിലേക്കുള്ള വരവ്. ഏപ്രിൽ മൂന്നിന് രാവിലെ 11 മണിക്കാണ് റിപ്പർ റിലീസ് ചെയ്യുര‌ക. കരിക്ക് ടീം തന്നെയാണ് ഫേയ്സ്ബുക്കിലൂടെ നെറ്റ്ഫ്ളിക്സ് അരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞത്. റിപ്പറിന്റെ പോസ്റ്ററും പുറത്തുവിട്ടു. 

അനു കെ. അനിയൻ, ശബരീഷ്, ജീവൻ സ്റ്റീഫൻ, കിരൺ, അർജുൻ രത്തൻ എന്നിവരാണ് അവർ പുറത്തു വിട്ട 'റിപ്പറിന്‍റെ ' പോസ്റ്ററിൽ ഉൾപ്പെടിട്ടുള്ളത്. ത്രില്ലര്‍ സ്വഭാവമുള്ള കോമഡി വീഡിയോയാണ് ഇതെന്നാണ് സൂചന. നെറ്റ്ഫ്ളികിസിന് പുറമെ ഐജി ടിവി, യൂട്യൂബ് എന്നിവയിലും വിഡിയോ എത്തും. 

എന്തായാലും കരിക്ക് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് വാർത്ത. കേരളത്തിലെ ശ്രദ്ധേയരായ കണ്ടന്റ് ക്രിയേറ്ററാണ് ഇവർ. നിരവധി വെബ് സീരിസുകളും ഷോര്‍ട്ട് വീഡിയോകളും അവരുടേതായി ഇറങ്ങിയിട്ടുണ്ട്.  തേരാപാര എന്ന സീരീസിലൂടെയാണ് കരിക്ക് ശ്രദ്ധപിടിച്ചു പറ്റുന്നത്. നിഖില്‍ പ്രസാദാണ് കരിക്കിന്‍റെ ഉടമ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com