'മെറ്റല്‍ അവളുടെ ദേഹത്ത് കുത്തിക്കയറി രക്തം ഒഴുകിക്കൊണ്ടിരുന്നു'; കരിഷ്മ കപൂറിന് സംഭവിച്ചത് വെളിപ്പെടുത്തി കോസ്റ്റ്യും ഡിസൈനര്‍

ഗോള്‍ഡന്‍ നിറമുള്ള വസ്ത്രത്തിന്റെ നിറം ചുവപ്പാകുന്നത് ഞാന്‍ കണ്ടു
Karisma Kapoor
Karisma Kapoorഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് ചുവടുവച്ച ആദ്യത്തെ പെണ്‍കുട്ടിയായിരുന്നു കരിഷ്മ. മികച്ച നര്‍ത്തകിയും കോമഡി ചെയ്യുന്നതിലെ മിടുക്കുമെല്ലാം കരിഷ്മയെ ആരാധകരുടെ പ്രിയങ്കരിയാക്കി. ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള കരിഷ്മ ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു.

Karisma Kapoor
'കണ്ണാടിയില്‍ എന്നെ കണ്ട് പേടിയായി, ഞാന്‍ മരിക്കുകയായിരുന്നു; രക്ഷിക്കണമെന്ന് അച്ഛനോട് യാചിച്ചു'; ഇരുണ്ട നാളുകളെക്കുറിച്ച് സഞ്ജയ് ദത്ത്

കരിഷ്മയും സല്‍മാന്‍ ഖാനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ബിവി നമ്പര്‍ 1. ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തിലെ പാട്ടുകള്‍ ഇന്നും ആരാധകര്‍ മറന്നിട്ടില്ല. ഈ സിനിമയുടെ സെറ്റില്‍ വച്ചുണ്ടായൊരു സംഭവം തുറന്ന് പറയുകയാണ് പ്രമുഖ കോസ്റ്റിയും ഡിസൈനറായ ആഷ്‌ലി റൊബെല്ലോ.

Karisma Kapoor
'ആ നിൽപ് കണ്ടോ, പെൺകുട്ടികളുടെ മുഖത്തേക്ക് പോലും നോക്കില്ല! അമ്പലം.. വീട് അതാ ശീലം, തങ്കം സർ അവര്'; 'കളങ്കാവൽ' റിലീസ് പോസ്റ്റർ വൈറൽ

''ഞങ്ങള്‍ ബിവി നമ്പര്‍ 1ലെ ഒരു പാട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. കരിഷ്മയ്ക്ക് ഞാന്‍ മെറ്റല്‍ ഡ്രസ് നല്‍കി. ഡാന്‍സ് കളിക്കുമ്പോള്‍ ആ മെറ്റല്‍ കരിഷ്മയുടെ ദേഹത്ത് കുത്തിക്കയറി. ചോരയൊലിച്ചു കൊണ്ടാണ് അവള്‍ ഡാന്‍സ് ചെയ്തത്. ഗോള്‍ഡന്‍ നിറമുള്ള വസ്ത്രത്തിന്റെ നിറം ചുവപ്പാകുന്നത് ഞാന്‍ കണ്ടു'' ആഷ്‌ലി പറയുന്നു. ഉടനെ തന്നെ പരിശോധിച്ചപ്പോള്‍ കരിഷ്മയുടെ ദേഹത്ത് മുറിവ് പറ്റിയത് കണ്ടു. അതോടെ ഷൂട്ട് നാളത്തേക്ക് മാറ്റാമെന്ന് കൊറിയോഗ്രാഫര്‍ പറഞ്ഞുവെന്നും ആഷ്‌ലി പറയുന്നു.

''പക്ഷെ കരിഷ്മ സമ്മതിച്ചില്ല. സെറ്റെല്ലാം റെഡിയായി നില്‍ക്കുകയാണ്. അവള്‍ വളരെ പ്രൊഫഷണല്‍ ആണ്. ഞങ്ങള്‍ അന്ന് തന്നെ ആ പാട്ട് തീര്‍ത്തു. അടുത്ത ദിവസം ഞാന്‍ ആ വസ്ത്രം മാറ്റുകയും ചെയ്തു'' അദ്ദേഹം പറയുന്നു. വസ്ത്രത്തിന്റെ അടിയില്‍ ബാന്റേജ് ഒട്ടിച്ച ശേഷം സ്‌കിന്‍ കളറുള്ള വസ്ത്രത്തിന് മുകളിലാണ് മെറ്റല്‍ ഡ്രസ് ധരിച്ചതെന്നും ആഷ്‌ലി പറയുന്നു. എന്തിനാണ് മുറിഞ്ഞിട്ടും പറയാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ മുറിഞ്ഞ കാര്യം താന്‍ അറിഞ്ഞതേയില്ലെന്നാണ് കരിഷ്മ പറഞ്ഞതെന്നും ആഷ്‌ലി ഓര്‍ക്കുന്നു.

''അവര്‍ പറഞ്ഞത്, ആഷ്‌ലി ആ സമയം ഞാന്‍ ഇങ്ങനൊന്നും സംഭവിക്കുമെന്ന് ചിന്തിച്ചിരുന്നില്ല. അത് സംഭവിച്ചത് പോലും ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ്. അവര്‍ കഠിനാധ്വാനിയും ഡെഡിക്കേറ്റഡുമായ നടിയാണ്'' ആഷ്‌ലി പറയുന്നു. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് കരിഷ്മ കപൂര്‍. മര്‍ഡര്‍ മുബാറക്കിലൂടെയാണ് കരിഷ്മയുടെ തിരിച്ചുവരവ്.

Summary

Karisma Kapoor was bleeding as the metal dress pricked her reveals costume desinger. he was recalling an incident during Biwi No 1 song shooting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com