വീണ്ടും ഫാമിലി എന്റര്‍ടെയ്‌നറുമായി കാര്‍ത്തി; മോഹന്‍ രാജ ചിത്രവുമായി പ്രിന്‍സ് പിക്‌ചേഴ്‌സ്‌

കാർത്തി - മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്
Karthi
Karthi
Updated on
1 min read

പ്രിൻസ് പിക്‌ചേഴ്‌സും നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയുമായി കൈകോർക്കുന്ന പുതിയ ഫാമിലി എന്റർടെയ്‌നർ ഒരുങ്ങുന്നു. സിങ്കം 2, സർദാർ എന്നിവയുൾപ്പെടെ നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ പിന്നിലുള്ള നിർമ്മാണ സ്ഥാപനമായ പ്രിൻസ് പിക്‌ചേഴ്‌സ്, അവരുടെ അടുത്ത വമ്പൻ ചിത്രം പ്രഖ്യാപിച്ചു. നടൻ കാർത്തിയെയും സംവിധായകൻ മോഹൻ രാജയെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഗ്രാൻഡ് ഫാമിലി എന്റർടെയ്‌നർ ആണ് ഇത്തവണ പ്രിൻസ് പിക്ചേഴ്സ് ഒരുക്കുന്നത്. എസ് ലക്ഷ്മൺ കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

ഫാമിലി , ഇമോഷൻ, ഹീറോയിസം എന്നിവയുടെ ഒരു മഹത്തായ ആഘോഷം ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ശക്തമായ കുടുംബ മൂല്യങ്ങൾ, മനസ്സ് നിറക്കുന്ന വിനോദം, പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന ഹീറോയിസം എന്നിവ വലിയ സ്‌ക്രീനിൽ എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രോജക്ട് ആണ് പ്രിൻസ് പിക്ചേഴ്സ് ഇതിലൂടെ എത്തിക്കുന്നത്. കാർത്തി, മോഹൻ രാജ എന്നിവർ തമ്മിലുള്ള ഒരു പുതിയ സഹകരണത്തെ കൂടിയാണ് ഈ ചിത്രം അടയാളപ്പെടുത്തുന്നത്.

കരിയറിൽ നിരവധി തവണ ഫാമിലി സൂപ്പർ ഹിറ്റുകൾ നൽകിയിട്ടുള്ള നടൻ കാർത്തി, ഫാമിലി എൻ്റർടെയിനർ എന്ന വിഭാഗത്തിലെ ചിത്രങ്ങളിലേക്ക് ഇതിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന രീതിയിൽ, ഈ ചിത്രം എല്ലാവരുടെയും പ്രിയപ്പെട്ട നടനെ തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സന്തോഷ് സുബ്രഹ്മണ്യം, വേലായുധം, തനി ഒരുവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ മോഹൻ രാജ, ഈ പ്രഖ്യാപനത്തോടെ സിനിമാ മേഖലയിലെ തന്റെ 25-ാം വാർഷികം ആഘോഷിക്കുന്നു. ആരാധകരിൽ നിന്നും സിനിമാ വ്യവസായത്തിൽ നിന്നും വലിയ പ്രതീക്ഷകൾ ഉൾക്കൊള്ളുന്ന ഈ സംവിധായകന്റെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ്.

ചിത്രത്തിൽ ഒരു വലിയ താരനിരയും ശക്തമായ സാങ്കേതിക സംഘവും ഉണ്ടാകും എന്നും, ചിത്രീകരണം ഉടൻ ആരംഭിക്കും എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. അഭിനേതാക്കൾ, അണിയറപ്രവർത്തകർ, റിലീസ് പ്ലാനുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. “ഒരു പുതിയ യാത്ര ആരംഭിക്കുന്നു.” എന്നാണ് ഈ ചിത്രം പ്രഖ്യാപിച്ച് കൊണ്ട് പ്രിൻസ് പിക്ചേഴ്സ് കുറിച്ചത്. പിആർഒ : ശബരി

Summary

Karthi joins hand with Mohan Raja. And it is going to be a family entertainer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com