കാര്‍ത്തികയെത്തി, കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍; വിഡിയോ പങ്കിട്ട് ഫിറോസ്

ഏറെ നേരം കുടുംബത്തിനൊപ്പം ചെലവിട്ട ശേഷമാണ് കാര്‍ത്തിക മടങ്ങിയത്
Karthika
Karthika
Updated on: 
1 min read

മലയാളികള്‍ക്ക് മറക്കാനാകില്ല കൊച്ചിന്‍ ഹനീഫ. ബാക്കി വച്ചു പോയ സിനിമകളിലൂടെ മലയാളി ഇന്നും അദ്ദേഹത്തെ കാണുന്നു, സ്‌നേഹിക്കുന്നു. ആ സ്‌നേഹം അദ്ദേഹത്തിന്റെ കുടുംബത്തിലേക്കും പങ്കിടുന്നു. ഈയ്യടുത്താണ് നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം കൊച്ചിന്‍ ഹനീഫയുടെ കുടുംബം സ്വന്തം വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്.

കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസിലയേയും മക്കളേയും കാണാനായി പുതിയ വീട്ടിലേക്ക് എത്തിയിരിക്കുകയാണ് നടി കാര്‍ത്തിക. ഭര്‍ത്താവിനൊപ്പമാണ് കാര്‍ത്തിക എത്തിയത്. ഏറെ നേരം കുടുംബത്തിനൊപ്പം ചെലവിട്ട ശേഷമാണ് കാര്‍ത്തിക മടങ്ങിയത്. കാര്‍ത്തികയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഫാസിലയുടെ സഹോദരന്‍ ഫിറോസ് കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

''1985 മുതല്‍ നാല് വര്‍ഷം മാത്രം സിനിമയില്‍ അഭിനയിച്ചു. അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റുകള്‍. പിന്നീട് അങ്ങോട്ട് നാല്‍പത് വര്‍ഷം നമ്മള്‍ അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. സിനിമയിലോ പൊതുവേദികളിലോ പിന്നീട് അധികം കണ്ടിട്ടില്ല'' അദ്ദേഹം പറയുന്നു.

''ഇന്നലെ, കൊച്ചിന്‍ ഹനീഫാസ് AB Manzil ല്‍ അവര്‍ വീണ്ടും വന്നു. ആ ഒരു മണിക്കൂര്‍. അതൊരു പോസിറ്റീവ് വൈബ് തന്നെയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും തോറ്റുപോകാത്ത ആ കുടുംബത്തെ ചേര്‍ത്തുപിടിച്ച്, അവര്‍ക്ക് പരമാവധി മോട്ടിവേഷനും സ്‌നേഹവും നല്‍കി... അവരുടെ സ്‌നേഹവും സന്തോഷവും ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാം. മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായിക - കാര്‍ത്തിക ചേച്ചി'' എന്നും ഫിറോസ് കുറിക്കുന്നു.

Karthika
'രാക്ക'യില്‍ അല്ലു അര്‍ജുന് വില്ലനായി വില്‍ സ്മിത്ത്? കോസ്റ്റ്യും അടക്കം റെഡിയാണ്!
Karthika
'ചുംബന രംഗം ചെയ്യില്ലെന്ന ശപഥം കത്രീന അന്നാദ്യമായി മാറ്റിവച്ചു, കാരണമുണ്ട്'; ഹൃത്വിക്കിനൊപ്പമുള്ള രംഗത്തെക്കുറിച്ച് സോയ അക്തര്‍
Karthika
'ക്യാപ്റ്റന്‍ ഇന്ത്യ'യില്‍ കാര്‍ത്തിക് ആര്യനൊപ്പം പാര്‍വതി തിരുവോത്തും; ബോളിവുഡില്‍ സജീവമാകാന്‍ താരം
Summary

Karthika visits the family of Cochin Haneefa. Spends time with Fazila and daughters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com