'വിക്കി എന്നെ പാട്ടുപാടി ഉറക്കും'; ഭർത്താവിനെക്കുറിച്ച് കത്രീന കൈഫ്

ഭര്‍ത്താവിന്റെ ഏറ്റവും പ്രിയങ്കരവും എന്നാല്‍ 'ശല്യ'വുമായ സ്വഭാവം എന്താണെന്നാണ് കത്രീന പറഞ്ഞത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

ബോളിവുഡിലെ ഇഷ്ടതാര ജോഡികളാണ് വിക്കി കൗശലും കത്രീന കൈഫും. പ്രണയകാലത്ത് ഇരുവരും ഒന്നിച്ച് ആരാധകർക്ക് മുന്നിൽ എത്തിയിട്ടില്ല. വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ ഇവർ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിക്കിയെക്കുറിച്ചുള്ള കത്രീനയുടെ വാക്കുകളാണ് ആരാധകശ്രദ്ധ നേടുന്നത്. ഭര്‍ത്താവിന്റെ ഏറ്റവും പ്രിയങ്കരവും എന്നാല്‍ 'ശല്യ'വുമായ സ്വഭാവം എന്താണെന്നാണ് കത്രീന പറഞ്ഞത്. 

വിക്കിയുടെ ഡാൻസിനേയും പാട്ടിനേയും കുറിച്ചാണ് കത്രീന പറഞ്ഞത്. ഉറക്കം വരാത്ത സമയത്ത് വിക്കി തന്നെ പാട്ടു പാടി ഉറക്കുമെന്നും കത്രീന പറയുന്നു. ' വിക്കിയുടെ ഇഷ്ടമുള്ള ശീലം എന്ന് പറയുമ്പോള്‍ അത് പാട്ടും ഡാന്‍സുമാണ് എന്നാണ് എനിക്ക് തോന്നുന്നത്. വിക്കി നന്നായി പാടും. അത് കേള്‍ക്കാനും വിക്കി ഡാന്‍സ് ചെയ്യുന്നത് കാണാനുമെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതെനിക്ക് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. ചിലപ്പോഴൊക്കെ എനിക്ക് ഉറക്കം വരാത്തപ്പോള്‍ പാട്ട് പാടിത്തരാന്‍ ഞാന്‍ വിക്കിയോട് പറയാറുണ്ട്'- കത്രീന പറഞ്ഞു. ചിലസമയത്ത് വിക്കി പിടിവാശിക്കാരനാണെന്നും അതാണ് ശല്യപ്പെടുത്തുന്ന സ്വഭാവമെന്നും താരം വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9നായിരുന്നു വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹം. രാജസ്ഥാനിൽ വച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. നവംബറില്‍ റിലീസിനൊരുങ്ങുന്ന ഹൊറര്‍-കോമഡി ചിത്രം 'ഫോണ്‍ ബൂത്താ'ണ് കത്രീനയുടെ ഏറ്റവും പുതിയ ചിത്രം. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായുടെ ജീവിതകഥ പറയുന്ന ചിത്രം 'മേഘ്‌ന ഗുല്‍സാറാണ്' വിക്കി കൗശലിന്റെ പുറത്തിറങ്ങാന്‍ പോകുന്ന സിനിമ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com