'അമ്മയുടെ കാർബൺ കോപ്പി തന്നെ'; മകന്റെ ചിത്രം പങ്കുവച്ച് കത്രീനയും വിക്കിയും

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്.
Katrina Kaif, Vicky Kaushal
Katrina Kaif, Vicky Kaushal ഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. ഇപ്പോഴിതാ തങ്ങളുടെ മകൻ വിഹാൻ കൗശലിന്റെ ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. മകന്‍ വിഹാനൊപ്പമുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലാണ് താരങ്ങൾ പോസ്റ്റ് ചെയ്തത്. ദീപാവലി പൂജയുടെ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ് വിക്കിയും കത്രീനയും പങ്കുവെച്ചത്.

മാതാപിതാക്കളെപ്പോലെ പരമ്പരാഗതമായ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് കുഞ്ഞു വിഹാനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. "എല്ലാവർക്കും പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ദീപാവലി ആശംസകൾ". -ഇരുവരും കുറിച്ചു.

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. കുഞ്ഞു വിഹാനെ 'ലഡു' എന്നും 'ക്യൂട്ട് ബേബി' എന്നും വിശേഷിപ്പിച്ചാണ് താരങ്ങളും സിനിമാ മേഖലയിലുള്ളവരും ആരാധകരിലേറെയും കമന്റ് ബോക്സിൽ സ്നേഹം ചൊരിയുന്നത്.

കഴിഞ്ഞ വര്‍ഷമാണ് വിക്കിയ്ക്കും കത്രീനയ്ക്കും ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനന ശേഷമുള്ള ഇവരുടെ ആദ്യ ദീപാവലി ആഘോഷമായതിനാൽ തന്നെ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

Katrina Kaif, Vicky Kaushal
'ഇത് രണ്ട് ഹൃദയങ്ങളുടെ വെറും വാഗ്ദാനമല്ല'; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് അഞ്ജു കുര്യൻ
Katrina Kaif, Vicky Kaushal
'നടിയാകുന്നതിനെ അമ്മ എതിര്‍ത്തു, സമ്മതിച്ചത് മൂക്ക് സര്‍ജറിയ്ക്ക് ശേഷം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍
Katrina Kaif, Vicky Kaushal
'യാചകന്റെ വേഷമായതു കൊണ്ട് പലരും നിരസിച്ചു, സംവിധായകനോട് ഞാൻ ആവശ്യപ്പെട്ടത് ഒറ്റ കാര്യം'; 'പിച്ചൈക്കാരനെ'ക്കുറിച്ച് നടൻ
Summary

Katrina Kaif and Vicky Kaushal reveal the face of their son Vihaan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER