'പുതിയ സിനിമക്കായി ലുക്ക് മാറ്റിയതാണോ ?'; ബോയ് കട്ട് ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ പറഞ്ഞ് കയാദു

ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
Kayadu Lohar
Kayadu Loharഎക്സ്
Updated on
1 min read

അടുത്തിടെ നടി കയാദു ലോഹറിന്റെ പുതിയ ലുക്ക് എന്ന പേരിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുടി ബോയ് കട്ട് ചെയ്ത് സാരിയുടുത്ത് സ്റ്റൈൽ‌ ആയിരിക്കുന്ന നടിയെയാണ് ഫോട്ടോയിൽ കാണാനായത്. ചിത്രം വൈറലായതോടെ അത് വ്യാജമാണെന്ന് പറഞ്ഞു കൊണ്ട് ഒരു വിഭാ​ഗം ആരാധകരും രം​ഗത്തെത്തി.

ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. തന്റെ പുതിയ ചിത്രമായ പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ ഒരഭിമുഖത്തിലാണ് കയാദു ഈ ഫോട്ടോയെക്കുറിച്ച് സംസാരിച്ചത്.

'സോഷ്യൽ മീഡിയയിൽ കയാദുവിന്റെ ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. കണ്ടായിരുന്നോ ?. പുതിയ സിനിമക്കായി കയാദു ലുക്ക് മാറ്റിയെന്നാണ് എല്ലാവരും പറയുന്നത്. ആണോ' എന്നായിരുന്നു നടിയോടുള്ള ചോദ്യം. "ആ ഫോട്ടോ ഞാൻ കണ്ടിരുന്നു. അതിനെക്കുറിച്ച് എന്ത് പറയണമെന്ന് എനിക്കറിയില്ല".- കയാദു പറഞ്ഞു.

Kayadu Lohar
'ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നം? ലോക ടീം താങ്കളെ ഒതുക്കിയതെന്തിന്?'; വായടപ്പിച്ച് ടൊവിനോയുടെ മാസ് മറുപടി

ഇതിന് പിന്നാലെ മറുപടിയുമായി നടൻ ടൊവിനോയും എത്തി. "എഐയുടെ വരവോടെ സത്യം ഏതാണ്, വ്യാജം ഏതാണ് എന്നൊക്കെ പറയാൻ ബുദ്ധിമുട്ടാണ്".- എന്നായിരുന്നു ടൊവിനോയുടെ മറുപടി. ടൊവിനോയും കയാദുവും ഒന്നിച്ചെത്തുന്ന പള്ളിച്ചട്ടമ്പി വിഷു റിലീസായി ഏപ്രിൽ 10 നാണ് റിലീസിനെത്തുന്നത്.

Kayadu Lohar
'എനിക്ക് കുറച്ചു സമയം തരൂ...'; 'എന്തിനാണ് ഇം​ഗ്ലീഷിൽ സംസാരിക്കുന്നത് ?', ചോദ്യത്തിന് മറുപടിയുമായി നടി കയാദു

ഡിജോ ജോസ് ആന്റണി ആണ് പള്ളിച്ചട്ടമ്പി സംവിധാനം ചെയ്യുന്നത്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, ജോണി ആന്റണി, ടി ജി രവി, ശ്രീജിത്ത് രവി, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ചിത്രത്തിലെ 'കാട്ടുചെമ്പകം പൂത്തോട്ടേ...' എന്ന ​ഗാനം വൻ തരം​ഗമായി മാറിയിരുന്നു.

Summary

Cinema News: Actress Kayadu Lohar slams fake boycut picture circulating online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com