

'പള്ളിച്ചട്ടമ്പി'യിലൂടെ വീണ്ടും മലയാളത്തിൽ തിളങ്ങാനൊരുങ്ങുകയാണ് നടി കയാദു ലോഹർ. ടൊവിനോ നായകനായെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങൾ. പ്രൊമോഷന്റെ ഭാഗമായി തമിഴ്നാട്ടിൽ എത്തിയപ്പോൾ നടി നേരിട്ട ഒരു ചോദ്യവും അതിന് നൽകിയ ഉത്തരവുമാണ് ഇപ്പോൾ വൈറലാകുന്നത്.
മലയാളത്തിൽ മൂന്ന് സിനിമകളിൽ അഭിനയിച്ചു തമിഴിലും അഭിനയിച്ചു അപ്പോൾ എന്തുകൊണ്ടാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത് എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. "ഞാൻ പല ഭാഷകളിൽ സിനിമ ചെയ്യുന്നുണ്ട്. ഞാൻ സൗത്ത് ഇന്ത്യയിൽ നിന്നല്ല വരുന്നത്.
എനിക്ക് ഇവിടുത്തെ ഭാഷ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് ഞാൻ ഭാഷ പഠിക്കാനായി ശ്രമിക്കുന്നുണ്ട്. നമ്മൾ മറ്റൊരു ഭാഷയിൽ പോയി സിനിമ ചെയ്യുമ്പോൾ അവിടുത്തെ പ്രേക്ഷകർക്ക് നമ്മളെ ഏറ്റവും റിലേറ്റ് ആകുന്നതും കണക്ട് ആകുന്നതും ഭാഷയിലൂടെയാണ്. കുറച്ചു സമയം എനിക്ക് തരൂ, തമിഴും മലയാളവും ഞാൻ നന്നായി സംസാരിക്കും.
പക്ഷേ തുടർച്ചായി വിവിധ ഭാഷകളിൽ അഭിനയിക്കുമ്പോൾ അത് കുറച്ചു ബുദ്ധിമുട്ടാണ്".- കയാദു പറഞ്ഞു. അതേസമയം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന പള്ളിച്ചട്ടമ്പി ഏപ്രിൽ 10 ന് പുറത്തിറങ്ങും. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമിക്കുന്നത്.
കേരളത്തിൽ 1950- 60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. നരിവേട്ട എന്ന ചിത്രത്തിന് ശേഷം ടൊവിനോയുടേതായി റിലീസ് ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates