രജനീകാന്തിന്റെ അനിയത്തിയാവാൻ കീർത്തി കൈവിട്ടത് രണ്ട് മിന്നും റോളുകൾ; സോഷ്യൽ മീഡിയയിൽ ചർച്ച

മണിരത്നം സംവിധാന ചെയ്യുന്ന പൊന്നിയിൻ സെൽവത്തിലെ ശ്രദ്ധേയമായ വേഷത്തിലേക്ക് കീർത്തിയെ പരി​ഗണിച്ചിരുന്നു
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

തെന്നിന്ത്യയിലെ മികച്ച അഭിനേത്രികളിൽ ഒരാളാണ് കീർത്തി സുരേഷ്. മഹാനടിയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ ശക്തമായ നിരവധി കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം അഭിനയിച്ച അണ്ണാത്തെയിൽ ശക്തമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. എന്നാൽ അണ്ണാത്തെക്കു വേണ്ടി കീർത്തി ഉപേക്ഷിച്ച സിനിമകളെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നത്. 

മണിരത്നം സിനിമയും ശ്യാം സിംഘ റോയിയും

രണ്ട് മികച്ച സിനിമകളിലെ ശക്തമായ വേഷങ്ങളാണ് താരം വേണ്ടെന്നുവച്ചത്. മണിരത്നം സംവിധാന ചെയ്യുന്ന പൊന്നിയിൻ സെൽവത്തിലെ ശ്രദ്ധേയമായ വേഷത്തിലേക്ക് കീർത്തിയെ പരി​ഗണിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ  അണ്ണാത്തെയുമായി ഡേറ്റ് ക്ലാഷ് ഉണ്ടാകുമെന്നതിനാൽ നടി ഈ അവസരം നിഷേധിക്കുകയായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 

കൂടാതെ അടുത്തിടെ പുറത്തിരങ്ങിയ ശ്യാം സിംഘ റോയി എന്ന ചിത്രത്തിൽ നായികയായി ആദ്യം പരി​ഗണിച്ചിരുന്നത് കീർത്തിയെയാണ്. ഇതും അണ്ണാത്തെയ്ക്കുവേണ്ടി നോ പറയുകയായിരുന്നു. നാനി നായകനായി എത്തിയ ചിത്രത്തിൽ സായ് പല്ലവിയാണ് നായികയായി എത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. പ്രത്യേകിച്ച് സായ് പല്ലവിയുടെ കഥാപാത്രത്തിന് മികച്ച കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്. അണ്ണാത്തെയിൽ രജനീകാന്തിന്റെ സഹോദരിയുടെ വേഷത്തിലായി കീർത്തി സുരേഷ് അഭിനയിച്ചത്. 

തിരക്കുള്ള നായിക

തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ് കീർത്തി. മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളാണ് താരത്തിന്റേതായി റിലീസ് ചെയ്യാനുള്ളത്. തെലുങ്ക് ചിത്രമായ ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം. ജനുവരി 28 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിയിരുന്നു.  ടൊവിനോ തോമസ് നായകനാകുന്ന ചിത്രം 'വാശി' യുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com