സിനിമ സൂപ്പര്‍ ഹിറ്റ്, മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും കിട്ടി; എന്നിട്ടും സിനിമയില്ലാതെ മാസങ്ങള്‍ വീട്ടിലിരുന്നു: കീര്‍ത്തി സുരേഷ്

2019ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം
Keerthy Suresh
Keerthy Sureshഇൻസ്റ്റ​ഗ്രാം
Updated on
1 min read

സിനിമ സൂപ്പര്‍ ഹിറ്റ്, നായികയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. നല്ല സിനിമകളും കഥാപാത്രങ്ങളുമായിരിക്കും കരിയറില്‍ വലിയൊരു കുതിപ്പായിരിക്കും പിന്നാലെ പ്രതീക്ഷിക്കുക. എന്നാല്‍ നായികയെ തേടി തിരക്കഥകളൊന്നും എത്തിയില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് കീര്‍ത്തി സുരേഷിന് സംഭവിച്ചത്. കുറച്ചുനാള്‍ മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ തന്റെ അനുഭവം കീര്‍ത്തി തുറന്നു പറയുന്നുണ്ട്.

Keerthy Suresh
ബിസിനസുകാരന്റെ 60 കോടി തട്ടിയെന്ന് പരാതി; ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ വഞ്ചനാകേസ്

''മഹാനടിയ്ക്ക് മുമ്പും ശേഷവും എന്നിങ്ങനെ രണ്ടായി തിരിക്കാം എന്റെ കരിയര്‍. മഹാനടിയ്ക്ക് ശേഷം ഞാന്‍ നാലോ അഞ്ചോ മാസം ഇടവേളയെടുത്തു. ഞാന്‍ വീട്ടില്‍ തന്നെയിരുന്നു. നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നെ തേടി സിനിമകളൊന്നും വന്നില്ല. ആദ്യം വന്നതും ഞാന്‍ തെരഞ്ഞെടുത്തതും മിസ് ഇന്ത്യയാണ്. അവാര്‍ഡിന് ശേഷം തെരഞ്ഞെടുക്കുന്ന സിനിമകളിലും അഭിനയത്തിലുമെല്ലാം ഉത്തരവാദിത്തം കൂടും. മഹാനടിയ്ക്ക് ശേഷം അത് കൂടി'' കീര്‍ത്തി സുരേഷ് പറയുന്നു.

Keerthy Suresh
'സിനിമയിൽ മഹത്തായ 50 വർഷങ്ങൾ'; രജനികാന്തിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും കമൽ ഹാസനും

''മഹാനടിയ്ക്ക് ശേഷം ഞാന്‍ നല്ല തിരക്കഥകള്‍ക്കായി കാത്തിരിക്കുകയായിരുന്നു. പക്ഷെ എനിക്ക് നാല് മാസം നല്ല തിരക്കഥകളൊന്നും ലഭിച്ചില്ല. പിന്നെ എന്നെ തേടി സ്ത്രീകേന്ദ്രീകൃത സിനിമകള്‍ വരാന്‍ തുടങ്ങി. അപ്പോള്‍ ഓക്കെയാണെന്ന് തോന്നി'' എന്നും കീര്‍ത്തി പറയുന്നു. താരത്തിന്റെ പഴയ അഭിമഖത്തിന്റെ ഭാഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

കീര്‍ത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് മഹാനടി. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരറാണി സാവിത്രിയുടെ വേഷമാണ് കീര്‍ത്തി സുരേഷ് അഭിനയിച്ചത്. ആ പ്രകടനത്തിനാണ് കീര്‍ത്തിയെ തേടി 2019ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തുന്നത്. സാവിത്രിയുടെ കരിയറിലേയും ജീവിതത്തിലേയും കയറ്റിറക്കങ്ങള്‍ അവതരിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസിലും വലിയ വിജയം നേടിയതാണ്.

Summary

Keerthy Suresh had to sit at home for months without movies after winning national award for best actress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com