'സിനിമയിൽ മഹത്തായ 50 വർഷങ്ങൾ'; രജനികാന്തിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും കമൽ ഹാസനും

നമ്മുടെ സൂപ്പർ സ്റ്റാറിന് ആശംസകൾ നേരുന്നു എന്നാണ് കമൽ ഹാസൻ സോഷ്യൽ മീ‍ഡിയയിൽ കുറിച്ചത്.
Coolie, Rajinikanth
Coolie, Rajinikanthഎക്സ്
Updated on
1 min read

സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന രജനികാന്തിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും കമൽ ഹാസനും. ‘ദളപതി’ സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നമ്മുടെ സൂപ്പർ സ്റ്റാറിന് ആശംസകൾ നേരുന്നു എന്നാണ് കമൽ ഹാസൻ സോഷ്യൽ മീ‍ഡിയയിൽ കുറിച്ചത്. കൂലിയും ഒട്ടനവധി ഐക്കണിക് നിമിഷങ്ങളുമാണ് ഇനി വരാൻ പോകുന്നത് എന്നാണ് മോഹൻലാൽ കുറിച്ചത്.

‘‘സിനിമയിൽ മഹത്തായ 50 വർഷങ്ങൾ പൂർത്തിയാക്കിയ പ്രിയ രജനികാന്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. താങ്കളോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് യഥാർഥത്തിൽ ഒരു ബഹുമതിയായിരുന്നു. ‘കൂലി’ എന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നും പ്രചോദിപ്പിച്ചു കൊണ്ടും ശോഭിച്ചു കൊണ്ടും ഇരിക്കുക.’’–മമ്മൂട്ടിയുടെ വാക്കുകൾ.

Coolie, Rajinikanth
'സരിതം എഴുതട്ടുമേ...'; ദ് ബ്രാൻഡ് ഡയറക്ടർ, ഒരേ ഒരു ലോകേഷ് കനകരാജ്

"അരനൂറ്റാണ്ടിന്റെ തിളക്കത്തിൽ എന്റെ പ്രിയ സുഹൃത്ത് രജനികാന്ത്. രജനികാന്ത് സിനിമയിൽ എത്തിയിട്ട് 50 വർഷം പിന്നിടുന്ന ഈ അവസരത്തിൽ നമ്മുടെ സൂപ്പർ സ്റ്റാറിന് ഏറെ സ്നേഹത്തോടെയും ആദരവോടെയും ഞാൻ ആശംസകൾ നേരുന്നു. ഈ സുവർണ ജൂബിലി ആഘോഷിക്കാൻ അനുയോജ്യമായ 'കൂലി' എന്ന അദ്ദേഹത്തിന്റെ സിനിമയുടെ വിജയത്തിനും ആശംസകൾ". - കമൽ ഹാസൻ കുറിച്ചു.

Coolie, Rajinikanth
'പലരും വഴിപാടും നേര്‍ച്ചയും പ്രാര്‍ഥനയും നടത്തി'യെന്ന് സാന്ദ്ര; 'എന്തെല്ലാം ചീപ്പ് ഷോ ആയിരുന്നെന്ന്' ലിസ്റ്റിൻ

"അമ്പത് വർഷം ഓൺ സ്ക്രീനിൽ പകരംവയക്കാനാകാത്ത സമർപ്പണം, മാജിക്! ഈ മഹത്തായ നാഴികകല്ല് പിന്നിട്ട രജനികാന്ത് സാറിന് അഭിനന്ദനങ്ങൾ. കൂലിയുടെയും ഒട്ടനവധി ഐക്കണിക് നിമിഷങ്ങളുമാണ് ഇനി വരാൻ പോകുന്നത്".- എന്നാണ് മോഹൻലാൽ കുറിച്ചത്. ദേവ എന്ന കഥാപാത്രമായാണ് കൂലിയിൽ രജനികാന്ത് എത്തുന്നത്. സൈമൺ എന്ന വില്ലനായി നാ​ഗാർജുനയും ചിത്രത്തിലെത്തുന്നു.

Summary

Cinema News: Mammootty, Mohanlal and Kamal Haasan congratulate Superstar Rajinikanth on completing 50 years in Cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com