'ആ കഥാപാത്രത്തിൽ നിന്ന് പുറത്തുവരാൻ നന്നായി കഷ്ടപ്പെട്ടു, എനിക്ക് പോലും അത് മനസിലായില്ല'; 'മഹാനടി'യെക്കുറിച്ച് കീർത്തി

'കഥാപാത്രത്തിലേക്ക് ഒരുപാട് ആഴത്തിൽ ഇറങ്ങി ചെന്നാൽ അത് നമ്മളെ ബാധിക്കും'.
Mahanati, Keerthy Suresh
Mahanati, Keerthy Sureshവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

നടി കീർത്തി സുരേഷിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരുന്നു 'മഹാനടി'യിലെ സാവിത്രിയും 'സാനി കയിദ'ത്തിലെ പൊന്നിയും. ഈ രണ്ടു കഥാപാത്രങ്ങളും കീർത്തിയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്ത കഥാപാത്രങ്ങളാണ്. അതുപോലെ തന്നെ വളരെ കരുത്തുറ്റ ഒരു കഥാപാത്രമാണ് 'അക്ക' എന്ന വെബ് സീരീസിൽ കീർത്തി അവതരിപ്പിക്കുന്നത്.

ഭവാനി എന്ന കഥാപാത്രത്തിൽ നിന്ന് പുറത്തുകടക്കുക തനിക്ക് എളുപ്പമായിരുന്നു എന്ന് പറയുകയാണ് കീർത്തി. സിനിമ വികടൻ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു കീർത്തി. "സത്യസന്ധമായി പറയുകയാണെങ്കിൽ എനിക്കത് എളുപ്പമായിരുന്നു. കാരണം എനിക്ക് അങ്ങനെയൊരു അനുഭവം 'മഹാനടി' ചെയ്തപ്പോൾ ഉണ്ടായിരുന്നു.

ആ കഥാപാത്രത്തിൽ നിന്ന് പുറത്തുവരാൻ ഞാൻ നന്നായി കഷ്ടപ്പെട്ടിരുന്നു. അതുപോലെ 'സാനി കയദിം' ചെയ്ത സമയത്ത് ആ സോണിലേക്ക് പോകരുത് എന്ന് കരുതി, ഷൂട്ട് കഴിഞ്ഞ് രാത്രി വീട്ടിൽ എത്തുമ്പോൾ 'ഫ്രണ്ട്സ്' സീരിസിന്റെ ഒരു എപ്പിസോഡ് കണ്ടതിന് ശേഷമായിരുന്നു ഞാൻ കിടന്നുറങ്ങിയിരുന്നത്. അങ്ങനെയൊരു അനുഭവം എനിക്കുള്ളതു കൊണ്ട്, ഈ കഥാപാത്രം എന്നെ വലുതായി ബാധിച്ചില്ല.

കഥാപാത്രത്തിലേക്ക് ഒരുപാട് ആഴത്തിൽ ഇറങ്ങി ചെന്നാൽ അത് നമ്മളെ ബാധിക്കും. മഹാനടി എന്നെ ബാധിച്ചത് ചിലപ്പോൾ അതൊരു ബയോപിക് ആയിരുന്നതു കൊണ്ടായിരിക്കാം. ആ കഥാപാത്രത്തിലേക്ക് ഞാൻ അത്രത്തോളം ആഴത്തിൽ ഇറങ്ങി ചെന്നിരുന്നു എന്ന് എനിക്ക് പോലും മനസിലായിട്ടില്ലായിരുന്നു. പൊതുവേ സെറ്റിൽ ഞാനെല്ലാവരോടും ജോളിയായി ഇടപെഴകുന്ന ഒരാളാണ്.

ഒരു ദിവസം സെറ്റിൽ വച്ച് ഞാനെന്തോ തമാശ പറഞ്ഞപ്പോൾ, പെട്ടെന്ന് ഒരു പയ്യൻ എന്നോട് വന്നിട്ട് പറഞ്ഞു, നിങ്ങൾ ഇങ്ങനെ വർത്തമാനം പറഞ്ഞിട്ട് എത്ര നാളായി എന്നറിയാമോ എന്ന്. പടത്തിന്റെ ഷൂട്ട് തീരാറായ സമയത്തായിരുന്നു അത്. അപ്പോൾ ഞാൻ‌ ചോദിച്ചു, അങ്ങനെയായിരുന്നോ എന്ന്. നമ്മളറിയാതെ തന്നെ ചിലപ്പോൾ നമ്മളാ കഥാപാത്രമായി മാറും. ചിലപ്പോൾ നമ്മളെത്തന്നെ നമ്മൾ മറക്കും. അത് ഭയങ്കര ബുദ്ധിമുട്ടാണ്".- കീർത്തി സുരേഷ് പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Mahanati, Keerthy Suresh
'വിശാഖും ഞാനും കസിൻസാണ്; അതുകൊണ്ട് അദ്ദേഹത്തിനൊപ്പം റൊമാൻസ് ചെയ്യുക അത്ര എളുപ്പമല്ല'
Mahanati, Keerthy Suresh
'വിശാഖും ഞാനും കസിൻസാണ്; അതുകൊണ്ട് അദ്ദേഹത്തിനൊപ്പം റൊമാൻസ് ചെയ്യുക അത്ര എളുപ്പമല്ല'
Mahanati, Keerthy Suresh
'സിജെപി പ്രതിഷേധം വന്നതോടെ ജെൻ സികൾക്ക് രാഷ്ട്രീയം അറിയില്ലെന്ന ധാരണ കുറച്ച് മാറിയിട്ടുണ്ട്; അവർക്കിടയിൽ രാഷ്ട്രീയം കൂടുതലാണ്'
Summary

Keerthy Suresh talks about Mahanati.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Akka, Keerthy Suresh
Keerthy Suresh
Keerthy Suresh
R Sreelekha, Prathama Dhrishtya Kuttakkar
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com