'കീര്‍ത്തി ദോശ അല്ല, കീര്‍ത്തി സുരേഷ്'; പാപ്പരാസികള്‍ക്ക് ക്ലാസ് എടുത്ത് നടി

ആദ്യം കൃതി എന്നാണ് താരത്തെ വിളിച്ചത്
keerthy suresh
കീര്‍ത്തി സുരേഷ്ഫെയ്സ്ബുക്ക്
Updated on
1 min read

ബേബി ജോണ്‍ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. ചിത്രത്തിന്റെ പ്രമോഷന്റേയും മറ്റുമായി കുറച്ചുനാളായി മുംബൈയിലാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പാപ്പരാസികള്‍ക്ക് ക്ലാസ് എടുക്കുന്ന കീര്‍ത്തിയുടെ വിഡിയോ ആണ്.

താരത്തെ കൃതി എന്നാണ് വിളിച്ചത്. ഇത് കേട്ടതോടെ താരം കൃതി അല്ല, കീര്‍ത്തിയാണെന്ന് തിരുത്തി. അതിനിടെ കൂട്ടത്തില്‍ ഒരാള്‍ താരത്തെ ദോശ എന്ന് വിളിക്കുകയായിരുന്നു. ഇത് കേട്ട താകം താന്‍ കീര്‍ത്തി ദോശ അല്ലെന്നും കീര്‍ത്തി സുരേഷ് ആണെന്നും പറഞ്ഞു. തനിക്ക് ദോശ ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

കുറച്ചുനാള്‍ക്കു മുന്‍പാണ് നിടിയുടെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ദോശയോടുള്ള താരത്തിന്റെ ഇഷ്ടം വ്യക്തമാക്കുന്നതായിരുന്നു വിഡിയോ. അടുത്തിടെയാണ് ആന്റണി തട്ടിലുമായി താരത്തിന്റെ വിവാഹം കഴിഞ്ഞത്. ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ വിജയ്, തൃഷ, നാനി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nushrratt Bharuccha
Nehal Vadoliya
cockroch party
Celina Jaitley
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com