'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ
Vedan, KP Vyasan, Dileep
Vedan, KP Vyasan, Dileepഫെയ്സ്ബുക്ക്
Updated on
1 min read

റാപ്പര്‍ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കിയതിനെതിരെ സംവിധായകന്‍ കെപി വ്യാസന്‍. വേടന്റെ സ്ഥാനത്ത് ദീലിപിനായിരുന്നു പുരസ്‌കാരം ലഭിച്ചിരുന്നതെങ്കില്‍ എന്തുമാത്രം ബഹളം വച്ചേനെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇരട്ടത്താപ്പ് മലയാളികളുടെ മുഖമുദ്രയാണെന്നും കെപി വ്യാസന്‍ പറയുന്നുണ്ട്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമര്‍ശനം.

Vedan, KP Vyasan, Dileep
ആസിഫിനും മേലെ, മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന അപ്പു പിള്ള; വിജയരാഘവനെ തഴഞ്ഞതെന്തിന്?; സൗബിനും സിദ്ധാര്‍ത്ഥും ചെയ്തത് താങ്ങാനാവാത്ത വേഷമെന്ന് ജൂറി

''വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ എന്തുമാത്രം ബഹളം വച്ചേനെ? മാധ്യമ പൂങ്കവന്മാര്‍ ചര്‍ച്ചിച്ചു ചര്‍ച്ചിച്ചു നേരം വെളുപ്പിക്കുമായിരുന്നില്ലേ? ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ'' അദ്ദേഹം പറയുന്നു.

Vedan, KP Vyasan, Dileep
കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

ജൂറിയുടെ തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കുന്നവര്‍ മാത്രം അവാര്‍ഡിന് അയച്ചാല്‍ മതി എന്ന് നിബന്ധനയും ഉണ്ട്. ആയതിനാല്‍ ഞാന്‍ ഈ അവാര്‍ഡിനെ അംഗീകരിക്കുന്നു. അറിയപ്പെടുന്ന നല്ല ഒന്നാന്തരം കമ്മിയായ പ്രകാശ് രാജ് ആണ് ചെയര്‍മാന്‍ എങ്കിലും. എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ എന്നും അദ്ദേഹം കുറിക്കുന്നു.

ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് കമ്മാരസംഭവം എന്ന ചിത്രത്തിന് ദിലീപിന് അവാര്‍ഡ് കൊടുക്കുമോ എന്ന് ഭയപ്പെട്ട് അദ്ദേഹത്തെ പരിഗണിക്കരുത് എന്ന് പറഞ്ഞ് ബഹളം വച്ച സാംസ്‌കാരിക നായകര്‍ക്കും സര്‍ക്കാരിന് തന്നെയും നല്ല നമസ്‌കാരം എന്നും വ്യാസന്‍ കുറിക്കുന്നുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലെ കുതന്ത്രം പാട്ടിനാണ് വേടനെ തേടി പുരസ്‌കാരമെത്തിയത്. പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളേയും സന്തോഷങ്ങളേയും പുതിയ ബിംബങ്ങളിലൂടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാ മികവിനാണ് വേടന് പുരസ്‌കാരം നല്‍കുന്നതെന്നാണ് ജൂറി പറഞ്ഞത്. ലൈംഗിക അതിക്രമ ആരോപണങ്ങള്‍ നേരിടുന്ന വേടന് പുരസ്‌കാരം നല്‍കിയതിനെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Summary

Kerala State Film Awards 2025: Director KP Vyasan slams jury for giving award to rapper Vedan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com