

തമിഴ്‌നാട് രാഷ്ട്രീയത്തേയും സിനിമാ ലോകത്തേയും ഇളക്കി മറിച്ചിരിക്കുകയാണ് വിജയ്-സംഗീത വിവാഹ മോചനം. ഇതിനിടെ വിജയ്ക്ക് നടി തൃഷയുമായി അടുപ്പമുണ്ടെന്ന റിപ്പോര്‍ട്ടുകളും സജീവമായതോടെ സംഭവം വലിയ വിവാദമായി മാറി. വിവാഹ മോചനത്തിന്റേയും അവിഹിത ബന്ധത്തിന്റേയും വാര്‍ത്തകള്‍ക്കിടെ തൃഷയ്‌ക്കൊപ്പം വിജയ് ഒരു വിവാഹത്തില്‍ പങ്കെടുത്തോടെ ചര്‍ച്ച പലവഴിയ്ക്ക് തിരിഞ്ഞുപോയി.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. ഐഎഎന്‍എസിനോടായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. വിജയ്‌യും തൃഷയും ഒരുമിച്ച് വിവാഹത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഖുശ്ബു.
''ആളുകള്‍ക്ക് എന്താണ് ഈ സംഭവത്തില്‍ ഇത്ര താല്‍പര്യമെന്ന് മനസിലാകുന്നില്ല. അത് അവരുടെ വ്യക്തി ജീവിതമാണ്. അവരുടെ വ്യക്തി ജീവിതം ജനങ്ങളെ ബാധിക്കുമെങ്കില്‍ നമുക്ക് അതേക്കുറിച്ച് സംസാരിക്കാം. അവരുടെ വ്യക്തി ജീവിതത്തിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. എന്തിനാണ് ഇതിത്ര വലിയ പ്രശ്‌നമാക്കുന്നത്? അവരുടെ ജീവിതം അവര്‍ നോക്കിക്കോളും. ജനങ്ങളെ ഒരു തരത്തിലും ബാധിക്കുന്നില്ലല്ലോ'' എന്നായിരുന്നു ഖുശ്ബു പറഞ്ഞത്.
അതേസമയം വിവാദം വിജയ്ക്കുള്ള ജനപ്രീതിയെ ബാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഖുശ്ബു പറഞ്ഞു. എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. എപ്പോള്‍ എവിടെ വോട്ട് ചെയ്യണമെന്ന് അവര്‍ക്ക് അറിയാമെന്നും ഖുശ്ബു പറഞ്ഞു. അതേസമയം വിജയ് നേതാവാണെങ്കിലും അല്ലെങ്കിലും അദ്ദേഹവും ഒരു മനുഷ്യനാണെന്നും ഖുശ്ബു പറഞ്ഞു.
''ഈ സംഭവം ആരുടേയും വ്യക്തി ജീവിതത്തെ ബാധിക്കുന്നതല്ല. അദ്ദേഹം ഒരു മനുഷ്യനാണ്. നേതാവാണെങ്കിലും അല്ലെങ്കിലും. നമ്മളെപ്പോലെ തന്നെ സാധാരണ മനുഷ്യനാണ്. ആളുകളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുന്നതൊന്നും അദ്ദേഹത്തിന് ചെയ്യാനില്ല'' എന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates