

ബോളിവുഡിൽ മാത്രമല്ല, തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള നടിയാണ് കിയാര അദ്വാനി. ജൂലൈ 31 ന് കിയാരയുടെ ജന്മദിനം കൂടിയായിരുന്നു. വാർ 2 ആണ് കിയാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. കിയാരയുടെ പിറന്നാളിനോടനുബന്ധിച്ച് വാർ 2വിലെ ആവന് ജാവൻ എന്ന പാട്ടും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് പ്രീതം ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. അർജിത് സിങ്, നിഖിത ഗാന്ധി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ട് പുറത്ത് വന്നതിന് പിന്നാലെ കിയാരയുടെ ബിക്കിനി ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കരിയറിൽ ആദ്യമായാണ് ഒരു സിനിമയ്ക്കായി ബിക്കിനി സീനിൽ കിയാര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കിയാരയുടെ ബിക്കിനിയിലെ 'ബോഡി ടോൺ', ഫിറ്റ്നസ് എല്ലാമാണിപ്പോൾ ആരാധകർക്കിടയിലെ ചർച്ച. കിയാരയുടെ ഡയറ്റിനേക്കുറിച്ചും വർക്കൗട്ടിനെക്കുറിച്ചും നടിയുടെ ന്യൂട്രീഷനിസ്റ്റ് നികോൾ പിങ്ക്‌വില്ലയോട് തുറന്നു പറഞ്ഞിരുന്നു. ആവന് ജാവൻ എന്ന പാട്ടിന് പിന്നാലെ ന്യൂട്രീഷനിസ്റ്റിന്റെ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.
"എന്നോട് കിയാര സംസാരിക്കുമ്പോൾ എന്താണ് ലക്ഷ്യം എന്നത് വ്യക്തമായിരുന്നു. തന്റെ ആദ്യ ബിക്കിനി ഷോട്ടിനായി ജീവിതത്തിലെ ഏറ്റവും മികച്ച രൂപത്തിൽ എത്തണം എന്നാണ് കിയാര ആഗ്രഹിച്ചത്. അതിനായി എളുപ്പവഴികളൊന്നും വേണ്ട എന്ന് കിയാര വ്യക്തമാക്കിയിരുന്നു.
സ്ഥായിയായ, കൂടുതൽ കരുത്ത് അനുഭവപ്പെടുന്ന വിധത്തിലെ ഫിറ്റ്നസ് ആണ് കിയാര ആവശ്യപ്പെട്ടത്. ഇതിനായി കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെട്ടിരുന്ന ഓരോ ചേരുവകളുടേയും അളവിന് കണക്കുണ്ടാക്കി, പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയുടെ അളവ് പോലും കൃത്യമെന്ന് ഉറപ്പാക്കി."
"പ്രോട്ടീൻ പാൻകേക്കുകളിലൂടെയാണ് കിയാര ദിവസം ആരംഭിച്ചിരുന്നത്. വാൾനട്ട് പൊടിച്ചത്, ഓട്സ് പൊടി, പ്രോട്ടീൻ പൗഡർ, മാപിൽ സിറപ്പ് എന്നിവയെല്ലാം ഉൾപ്പെട്ടതായിരുന്നു കിയാരയുടെ പ്രിയപ്പെട്ട പാൻകേക്ക് ബ്രേക്ക്ഫാസ്റ്റ്.
ഗ്രിൽ ചെയ്ത ചിക്കൻ, ചിക്കൻ കറി, കിഴങ്ങ്, അവക്കാഡോ, പാകം ചെയ്ത പച്ച സോയാബീൻ, ശതാവരി എന്നിവയാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തിയത്," കിയാരയുടെ ന്യൂട്രീഷനിസ്റ്റ് പറഞ്ഞു. പരിശീലനവും ഷൂട്ട് ഷെഡ്യൂളും കൂടി കണക്കാക്കിയാണ് ഡയറ്റ് ക്രമീകരിച്ചത്. "വർക്ക്ഔട്ടിന് ശേഷം കിയാര ഏറ്റവും ഇഷ്ടപ്പെട്ട 'സാട്ട് ചാസ്' ആണ് കുടിച്ചിരുന്നത്.
പ്രകൃതിദത്തമായ പ്രോട്ടീൻ ഏറെ ഉൾപ്പെട്ട പാനീയമാണ് ഇത്. കഠിനമേറിയ വർക്ക്ഔട്ടിനും ഔട്ട്ഡോർ ഷൂട്ടിനും ശേഷം ഹൈഡ്രേഷനും റിക്കവറിക്കും വേണ്ടി കിയാര ഇതാണ് കുടിച്ചിരുന്നത്. "ബിക്കിനി ഷൂട്ടിന് വേണ്ടി അനാരോഗ്യകരമായ രീതിയിൽ ഞങ്ങൾ ഒന്നും ചെയ്തില്ല.
എനർജി ലെവൽ താഴാതെ നിർത്തി സോഡിയം, വെള്ളം, ഫൈബർ എന്നിവയുടെ ശരീരത്തിലെ അളവ് ഭക്ഷണത്തിലൂടെ ക്രമീകരിച്ചു. റോമിലായിരുന്നു ബിക്കിനി ഷൂട്ട്. അവിടുത്തെ ഒരു പ്രാദേശിക ഷെഫുമായി ചേർന്നാണ് കിയാരയുടെ ഡയറ്റ് തെറ്റാത്ത രീതിയിൽ ഭക്ഷണങ്ങൾ തയ്യാറാക്കിയത്.
രാത്രി എട്ട് മണിക്ക് കിയാര ഉറങ്ങിയിരുന്നു. കിയാരയുടെ നിശ്ചയദാർഢ്യവും അച്ചടക്കവും അതിശയിപ്പിക്കുന്നതായിരുന്നു എന്നും നികോൾ പറഞ്ഞു. ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ എന്നിവരാണ് വാർ 2വിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഓഗസ്റ്റ് 14ന് ആണ് ചിത്രം റിലീസ് ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates