'പലപ്പോഴും കരഞ്ഞുകൊണ്ട് ഡയലോഗ് വായിച്ചിട്ടുണ്ട്; അതോടെ ഒരു തീരുമാനമെടുത്തു...'; നിഖില വിമല്‍ പറയുന്നു

മലയാളത്തില്‍ മാത്രമല്ല തമിഴിലും കയ്യടി നേടിയിട്ടുള്ള നടി
Nikhila Vimal
Nikhila Vimalഇന്‍സ്റ്റഗ്രാം
Updated on
1 min read

മലയാളത്തില്‍ മാത്രമല്ല തമിഴിലും കയ്യടി നേടിയിട്ടുള്ള നടിയാണ് നിഖില വിമല്‍. ഒരിടവേളയ്ക്ക് ശേഷം നിഖില തമിഴിലേക്ക് തിരിച്ചു വന്ന ചിത്രമായിരുന്നു വാഴൈ. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയം നേടുകയും ചെയ്തു. ചിത്രത്തിലെ നിഖില വിമല്‍ അവതരിപ്പിച്ച അധ്യാപികയുടെ വേഷവും കയ്യടി നേടിയിരുന്നു.

Nikhila Vimal
"കര്‍മ്മം ബൂമറാങ് പോലെയാണ്, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും!"; അമ്മ തെരഞ്ഞെടുപ്പിൽ ഷമ്മി തിലകൻ

താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു വാഴൈയിലെ അനുഭവമെന്നാണ് നിഖില വിമല്‍ പറയുന്നത്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില അനുഭവം പങ്കിട്ടത്. വാഴൈയില്‍ അഭിനയിക്കുമ്പോള്‍ മാരി സെല്‍വരാജ് തന്നോട് പറഞ്ഞത് ഒരു റിയാക്ഷനും വേണ്ട എന്നാണെന്നാണ് നിഖില പറയുന്നത്.

Nikhila Vimal
ആരേയും ഒറ്റിക്കൊടുക്കുന്നവന്‍, വികലമായ മനസിന് ഉടമ; ഇയാളെ 'അമ്മ' അംഗങ്ങള്‍ എങ്ങനെ വിശ്വസിക്കും?; തുറന്നടിച്ച് എംഎ നിഷാദ്

''ഇതുവരെ ഞാന്‍ അഭിനയിച്ച സിനിമകളില്‍ നിന്നും ആ കഥാപാത്രം വ്യത്യസ്തമായിരുന്നു. ആ പാറ്റേണില്‍ ഞാനൊരു സിനിമ അതുവരെ ചെയ്തിട്ടില്ല. തമിഴിലും മലയാളത്തിലുമായി ഞാന്‍ ഏതാണ്ട് ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സാധാരണയായി ചില ഇമോഷന്‍സിന് നമ്മുടെ പക്കല്‍ ചില റിയാക്ഷനുണ്ടാകും. എന്നാല്‍ വാഴൈയുടെ സംവിധായകന്‍ മാരി സെല്‍വരാജ് ഒരു റിയാക്ഷനും പാടില്ലെന്ന് പറഞ്ഞു. അത് എനിക്ക് പുതിയ അനുഭവമായിരുന്നു.'' നിഖില പറയുന്നു.

വാഴൈയുടെ പ്രൊമോഷന്‍ പരിപാടികളില്‍ തമിഴ് സംസാരിക്കുന്ന നിഖിലയുടെ വിഡിയോകള്‍ വൈറലായിരുന്നു. വളരെ നന്നായി തന്നെ നിഖിലയ്ക്ക് തമിഴ് സംസാരിക്കാന്‍ സാധിക്കും. നിഖിലയുടെ തമിഴിന് തമിഴ്‌നാട്ടുകാരില്‍ നിന്നും പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം തനിക്ക് തമിഴ് സംസാരിക്കാന്‍ മാത്രമല്ല വായിക്കാനും അറിയാമെന്നാണ് നിഖില പറയുന്നത്. അതിന് പിന്നിലൊരു കാരണവുമുണ്ട്.

''സംസാരിക്കുക മാത്രമല്ല. തിരക്കഥ തമിഴില്‍ തന്നെയാണ് വായിക്കുന്നതും. ആദ്യം തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ തമിഴ്ഭാഷ നല്ല വശമില്ലായിരുന്നു. അതുകൊണ്ട് എന്റെ ഡയലോഗുകള്‍ എല്ലാം മലയാളത്തില്‍ പരിഭാഷ ചെയ്ത് തരുമായിരുന്നു. എന്നാല്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഈ ഡയലോഗുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണഅടാകും. അതൊക്കെ വീണ്ടും പഠിച്ച് ഷോട്ടിന് പോകുമ്പോഴേക്കും ഒരു പരുവമാകും. പലപ്പോഴും കരഞ്ഞു കൊണ്ട് ഡയലോഗ് വായിച്ചിട്ടുണ്ട്. തമിഴ് പഠിച്ചാല്‍ ഈ പ്രശ്‌നമുണ്ടാവില്ലല്ലോ? അതുകൊണ്ട് തമിഴ് പഠിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഡയലോഗ് പറയുക മാത്രമല്ല, തിരക്കഥ വായിക്കുന്നതും തമിഴിലാണ്.'' എന്നാണ് നിഖില പറയുന്നത്.

ഗെറ്റ് സെറ്റ് ബേബിയാണ് നിഖിലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പെണ്ണ് കേസ്, താരം, അനന്തന്‍ കാട് എന്നിവയാണ് നിഖിലയുടേതായി അണിയറയിലുള്ള സിനിമകള്‍. സിനിമകള്‍ക്ക് പുറമെ ഒടിടിയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നിഖില അണലി വെബ് സീരീസിലും അഭിനയിക്കുന്നുണ്ട്.

Summary

Nikhila Vimal on how she learned to speak and read tamil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com