കാന്‍സര്‍ ബാധിതനെന്ന് പറഞ്ഞ് പണം പിരിച്ചു, തട്ടിപ്പ് പുറത്തായി; കൊറിയന്‍ ഗായകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കി
ചോയ് സങ്- ബോങ്/ചിത്രം: ട്വിറ്റര്‍
ചോയ് സങ്- ബോങ്/ചിത്രം: ട്വിറ്റര്‍
Updated on
1 min read

സിയോള്‍; കൊറിയന്‍ ഗായകന്‍ ചോയ് സങ്- ബോങ് മരിച്ച നിലയില്‍. 33 വയസായിരുന്നു. സതേണ്‍ സിയോളിലെ വീട്ടിലാണ് മരിച്ച നിലയില്‍ താരത്തെ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കി. 

2011ലെ കൊറിയാസ് ഗോട്ട് ടാലന്റിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 2021ല്‍ തട്ടിപ്പു കേസില്‍പ്പെട്ടതോടെയാണ് ഗായകന്‍ വിവാദനായകനായി മാറുന്നത്. കാന്‍സര്‍ ബാധിതനാണെന്ന് പറഞ്ഞ് ആളുകളില്‍ നിന്ന് സഹായധനം കൈപറ്റുകയായിരുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് പിന്നീട് തെളിഞ്ഞു. ചോയ് സങ് ബോങ് തന്നെ തട്ടിപ്പ് സമ്മതിച്ചു. സഹായധനമായി സ്വീകരിച്ച പണം തിരിച്ചുനല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. 

ഈ പ്രശ്‌നമാണ് ഗായകനെ ആത്മഹത്യയിലേക്ക് എത്തിച്ചത് എന്നാണ് വിവരം. മരിക്കുന്നതിന് തൊട്ടുമുന്‍പായി ചോയ് സങ് തന്റെ യൂട്യൂബ് ചാനലിലൂടെ ഒരു കുറിപ്പും പുറത്തുവിട്ടു. തന്റെ തെറ്റിന്റെ പേരില്‍ പ്രശ്‌നത്തിലായ എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. കൂടാതെ, ലഭിച്ച ചികിത്സാ സഹായം തിരിച്ചുനല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com