'കശ്മീരിലെ കല്ലേറ് നിര്‍ത്തി പിന്നെയാ ഡല്‍ഹി'; പ്രതിഷേധങ്ങള്‍ക്കിടെ കൃഷ്ണ കുമാര്‍; നിങ്ങള്‍ക്കും മക്കള്‍ ഉള്ളതല്ലേ എന്ന് വിമർശകർ

ഫോട്ടോഷോപ്പ് വെച്ച് ഡിഗ്രി കിട്ടിയവന്മാര്‍ക്ക് അറിയില്ലലോ പഠിച്ചു എഴുതുന്ന കഷ്ടപ്പാട് എന്ന് വിമര്‍ശകര്‍ പറയുന്നു.
Krishna Kumar
Krishna Kumar
Updated on
1 min read

ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് രാജ്യത്തെമ്പാടും പിന്തുണ ശക്തമാവുകയാണ്. സമരക്കാര്‍ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഇതിനിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടായിരുന്നു കൃഷ്ണ കുമാറിന്റെ പ്രതികരണം.

'കാശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍.. പിന്നെയാ... ഡല്‍ഹി' എന്നെഴുതിയ പോസ്റ്ററാണ് കൃഷ്ണ കുമാര്‍ പങ്കുവച്ചിരിക്കുന്നത്. ജയ്ഹിന്ദ് എന്നും പോസ്റ്ററിനൊപ്പം കൃഷ്ണ കുമാര്‍ കുറിച്ചിട്ടുണ്ട്. കൃഷ്ണ കുമാറിന്റെ പോസ്റ്റിന് താഴെ വിമര്‍ശനവുമായി നിരവധി പേരാണ് എത്തുന്നത്.

'5 വര്‍ഷത്തില്‍ 3 പ്രാവിശ്യം ചോദ്യ പേപ്പര്‍ ചോര്‍ന്നു. എന്ത് ന്യായീകരണമാണ് നിങ്ങള്‍ക്ക് പറയാനുള്ളത്. സ്വന്തം മനസാക്ഷിയോട് മറുപടി പറയടാ തെമ്മാടി, നാണം ഉണ്ടോടോ എന്ന് ചോദിക്കുന്നില്ല അത് ഇല്ലാത്തത് കൊണ്ടാണല്ലോ ഈ പോസ്റ്റ് ഇട്ടത്. നാളത്തെ കുട്ടികള്‍ ആണെടോ നാറി സമരം ചെയ്യുന്നത്, ഇത്രയും വിവരം ഉള്ള കൃഷ്ണകുമാര്‍ നമ്മുടെ കുട്ടികളുടെ ഭാവിയെ ചോദ്യം ചെയ്യുന്ന ഗവണ്‍മെന്റിനെ ന്യായീകരിക്കരുത് നിങ്ങള്‍ക്കും മക്കള്‍ ഉള്ളതല്ലേ അവരോട് ചോദിച്ചു നോക്കൂ ഇത് നീതിയാണോ എന്ന്' എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

'അല്ലെങ്കിലും സംഘി പൊട്ടന്മാര്‍ക്ക് വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസം ഉള്ളവരെയും കാണുമ്പോ ചൊറിച്ചില്‍ ആണ്.. വെറുതെ സര്‍ട്ടിഫിക്കേറ്റ് ഉണ്ടെന്ന് പറഞ്ഞു നടക്കുന്ന ഏതോ മണ്ടന്‍ കുണാപ്പി അല്ലേ ബിജെപിക്കാരുടെ നേതാവ്, താനൊരു ഊള ആണെന്ന് അറിയാമായിരുന്നു. ഇപ്പോള്‍ ഒരു തോല്‍വി ആണെന്ന് തെളിയിച്ചു. കുട്ടികളാണ്, അവരുടെ ഭാവി ആണ്, അതുപോലും സംരക്ഷിക്കാന്‍ സാധിക്കാത്ത 56 ഇഞ്ചു നെഞ്ച് അളവുള്ള മാമന്‍ തനിക്ക് ഹീറോ ആയിരിക്കും, നാണം ഉണ്ടോ എന്ന് ചോദിക്കുന്നില്ല. അത് ഇല്ലാത്തത് കൊണ്ടാണല്ലോ ചാണകത്തില്‍ വീണത്, ഫോട്ടോഷോപ്പ് വെച്ച് ഡിഗ്രി കിട്ടിയവന്മാര്‍ക്ക് അറിയില്ലലോ പഠിച്ചു എഴുതുന്ന കഷ്ടപ്പാട്' എന്നും വിമര്‍ശകര്‍ പറയുന്നു.

അതേസമയം വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി മലയാള സിനിമയില്‍ നിന്നും നിരവധി പേരാണ് ഇന്നലെ എറണാകുളം മഹാരാജാസ് കോളേജിലെ പരിപാടിയില്‍ പങ്കെടുത്തത്. ജോജു ജോര്‍ജ്, ആഷിഖ് അബു, മഹേഷ് നാരായണന്‍, ഗൗരി കിഷന്‍, ദിവ്യ പ്രഭ, പ്രിയ വാര്യര്‍, ബേബി ജീന്‍, വേടന്‍ തുടങ്ങിയവര്‍ പിന്തുണയുമായെത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, നിഖില വിമല്‍, കുഞ്ചാക്കോ ബോബന്‍, നസ്ലെന്‍, തുടങ്ങിയ താരങ്ങളും സമരത്തിന് പിന്തുണ അറിയിച്ചെത്തിയിരുന്നു.

Krishna Kumar
'ഈ പ്രതിഷേധം ശരിയായ പാതയിലാണ്, ഞാന്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം'; പിന്തുണയുമായി സല്‍മാന്‍ ഖാന്‍
Krishna Kumar
ഹൃദയം വേദനിക്കുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയെന്ന് ആസിഫ് അലി
Krishna Kumar
'ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍ ഓഫ് തമിഴ്‌നാട്, ദളപതി ജോസഫ് വിജയ്'; ആവേശമായി ടൈറ്റില്‍ കാര്‍ഡ്; 'ജന നായകനെ' വരവേറ്റ് ആരാധകര്‍
Summary

Actor Krishna Kumar's post amid the ongoing student protest at Jantar Mantar recieves criticism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com