'നടുങ്ങിപ്പോയി, ലജ്ജിച്ച് മുഖം താഴ്ത്തണം'; യുവ ഡോക്ടറുടെ കൊലപാതകത്തില്‍ കുറിപ്പുമായി കെ എസ് ചിത്ര

ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ കണ്ട് നടുങ്ങിപ്പോയി
k s chitra
കെഎസ് ചിത്രഫെയ്സ്ബുക്ക് /
Updated on
1 min read

കൊല്‍ക്കത്തയില്‍ പി ജി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് ഗായിക കെ എസ് ചിത്ര. ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ കണ്ട് നടുങ്ങിപ്പോയി. നിര്‍ഭയ സംഭവത്തെക്കാള്‍ ഭീകരമായ കുറ്റകൃത്യമാണിതെന്നും ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണമെന്നും ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

k s chitra
'ഇതാര്, കുഞ്ഞിപ്പുഴുവോ?'; ഡാൻസ് വിഡിയോയുമായി അ‌ന്ന രാജൻ

വനിതാ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ കണ്ട് നടുങ്ങിപ്പോയി. ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ സംഭവത്തേക്കാള്‍ ഭീകരമാണ് ഈ ുറ്റകൃത്യം. കേസ് അന്വേഷണം പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിനീതമായി അഭ്യര്‍ഥിക്കുകയാണ്. ആത്മാവിനായി തലകുനിച്ച് പ്രാര്‍ത്ഥിക്കുന്നു കെ എസ് ചിത്ര കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഓഗസ്റ്റ് ഒമ്പതാം തിയതി പുലര്‍ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പി ജി ട്രെയിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ക്രൂരമായ സംഭനം നടന്നത്. സെമിനാര്‍ ഹാളിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെ പ്രതിഷേധം രാജ്യവ്യാപകമായി ആളിക്കത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Urvashi
KS Chithra with her father and sister
manisha koirala
KS Chithra
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com