'അമ്മ നല്ലൊരു ആര്‍ട്ടിസ്റ്റാണ്, എന്നും പറഞ്ഞ് എസ്‌ജെ സൂര്യ 10000 രൂപ കയ്യില്‍ വച്ച് തന്നു; എന്റെ കണ്ണ് നിറഞ്ഞുപോയി'; കുളപ്പുള്ളി ലീല പറയുന്നു

നിറകണ്ണുകളോടെ കുളപ്പുള്ളി ലീല
Kulappully Leela about SJ Suryah
Kulappully Leela about SJ Suryahഫയല്‍
Updated on
1 min read

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കുളപ്പുള്ളി ലീല. നാടക വേദികളില്‍ നിന്നുമാണ് കുളപ്പുള്ളി ലീല സിനിമയിലേക്ക് എത്തുന്നത്. ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോമഡിയും അല്‍പ്പം വില്ലത്തരമുള്ള വേഷങ്ങളുമെല്ലാം അവതരിപ്പിച്ച് കയ്യടി നേടാന്‍ ലീലയ്ക്ക് സാധിച്ചു. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച് കയ്യടി വാങ്ങുന്ന കുളപ്പുള്ളി ലീലയെ നമ്മള്‍ കണ്ടിട്ടുണ്ട്.

Kulappully Leela about SJ Suryah
'ഒസമ്പിക് മരുന്നടി തിരിച്ചടിച്ചോ? ചെറുപ്പമാകാന്‍ ശ്രമിച്ച് പണി കിട്ടിയതോ?'; തൃഷയുടെ മാറ്റത്തില്‍ ആരാധകര്‍ ആശങ്കയില്‍

സോഷ്യല്‍ മീഡിയ കാലത്ത് കുളപ്പുള്ളി ലീലയുടെ കഥാപാത്രങ്ങളും ഡയലോഗുകളുമൊക്കെ മീമുകളായി മാറുന്നതും കണ്ടു. ഇപ്പോഴിതാ തന്റെ കരിയറിലുണ്ടായ മനോഹരമായൊരു അനുഭവം പങ്കുവെക്കുകയാണ് കുളപ്പുള്ളി ലീല. തമിഴില്‍ വദന്തി എന്ന സീരീസില്‍ അഭിനയിക്കവെ നായകന്‍ എസ്‌ജെ സൂര്യ തന്നെ അഭിനന്ദിക്കുകയും പണം തരികയും ചെയ്തതിനെക്കുറിച്ചാണ് കുളപ്പുള്ളി ലീല സംസാരിക്കുന്നത്.

Kulappully Leela about SJ Suryah
'നസ്‌ലെന്‍ കമല്‍ഹാസനെപ്പോലെ; നിഷ്‌കളങ്കനാണ്, എന്നാല്‍ നല്ല കള്ളനും'; പ്രശംസിച്ച് പ്രിയദര്‍ശന്‍

വദന്തി എന്നൊരു സീരീസില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഒടിടി എന്തെന്ന് പോലും അറിയാത്തതു കൊണ്ട് ഞാന്‍ സീരീസൊന്നും കാണാറില്ല. ആകെയുള്ള വാട്‌സ് ആപ്പ് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് പഠിച്ചത് തന്നെ അടുത്തിടെയാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പോലുമില്ല എനിക്ക് എന്നാണ് ലീല പറയുന്നത്.

ഒരുപാട് ഭാഷകളില്‍ പുറത്തിറങ്ങിയതാണ് വദന്തി. ഡബ്ബിങ് ദിവസം നായകന്‍ എസ്‌ജെ സൂര്യ എന്നെ വിളിച്ച് പതിനായിരം രൂപ കയ്യില്‍ തന്നു. അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം പണം കയ്യിലേക്ക് തരുന്നത്. എന്റെ കണ്ണുനിറഞ്ഞുപോയി. അമ്മ നല്ലൊരു ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞാണ് ആ പണം തന്നത് എന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. നിറകണ്ണുകളോടെയാണ് കുളപ്പുള്ളി ലീല ആ അനുഭവം ഓര്‍ത്തെടുത്തത്.

തമിഴില്‍ അജിത്തിനും ധനുഷിനുമെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട് ലീല. അവര്‍ക്കെല്ലാം ഒപ്പം വീണ്ടും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് താരം പറയുന്നത്. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും അവര്‍ പങ്കുവെക്കുന്നുണ്ട്.

Summary

Kulappully Leela recalls how SJ Suryah gifted her with 10000 during the dubbing of Vadanthi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com