'ഒസമ്പിക് മരുന്നടി തിരിച്ചടിച്ചോ? ചെറുപ്പമാകാന്‍ ശ്രമിച്ച് പണി കിട്ടിയതോ?'; തൃഷയുടെ മാറ്റത്തില്‍ ആരാധകര്‍ ആശങ്കയില്‍

താരങ്ങള്‍ക്കിടയിലെ അപകടകരമായ ട്രെന്റിന് ഇര
Trisha
Trishaഇന്‍സ്റ്റഗ്രാം
Updated on
1 min read

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് തൃഷ. തന്റെ ഒപ്പമുണ്ടായിരുന്ന മിക്ക നടിമാരും സിനിമ ജീവിതത്തോട് വിട പറഞ്ഞിട്ടും മുന്‍നിര നായികയായി നിറഞ്ഞു നില്‍ക്കുകയാണ് തൃഷ. രണ്ട് പതിറ്റാണ്ടായി ആരാധകരുടെ മനസിലും തെന്നിന്ത്യന്‍ സിനിമയിലുമുള്ള തൃഷയുടെ സ്ഥാനത്തിന് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല. പ്രായമൊക്കെ വെറും നമ്പര്‍ മാത്രമാണെന്ന ക്ലീഷെ ത്രിഷയുടെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയാണ്.

Trisha
'നസ്‌ലെന്‍ കമല്‍ഹാസനെപ്പോലെ; നിഷ്‌കളങ്കനാണ്, എന്നാല്‍ നല്ല കള്ളനും'; പ്രശംസിച്ച് പ്രിയദര്‍ശന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തൃഷയുടെ ചില ചിത്രങ്ങള്‍ വൈറലാകുന്നുണ്ട്. ഒരു പാര്‍ട്ടിക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ ആരാധകരില്‍ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ചിത്രങ്ങളില്‍ സാധാരണയിലും കൂടുതല്‍ മെലിഞ്ഞ തൃഷയയേയാണ് കാണാന്‍ സാധിക്കുന്നത്. ഇതാണ് ആരാധകരില്‍ ആശങ്കയുണ്ടാക്കിയിരിക്കുന്നത്.

Trisha
'14 വര്‍ഷം മുമ്പ് എന്നെ എല്ലാവരും കളിയാക്കി, ഇന്നിതാ മുരുഗദോസ് സിനിമയില്‍ ഞാന്‍ നായകനായി'; ശിവയുടെ മാസ് പ്രസംഗം

താരം വണ്ണം കുറച്ചതിന് പിന്നിലെ കാരണം കണ്ടെത്തുകയാണ് സോഷ്യല്‍ മീഡിയ. ചെറുപ്പമായിരിക്കാന്‍ വേണ്ടി വണ്ണം കുറച്ച് പണി വാങ്ങിയതാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. വണ്ണം കുറയ്ക്കാന്‍ സമീപകാലത്തായി പല സെലിബ്രിറ്റികളും പ്രമേഹത്തിനുള്ള ഒസിമ്പിക് മരുന്ന് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പെട്ടെന്ന് വണ്ണം കുറയ്ക്കാന്‍ ഈ മരുന്നുകള്‍ സഹായിക്കും. തൃഷയും ഈ വഴി തിരഞ്ഞെടുത്തുവോ എന്നാണ് സോഷ്യല്‍ മീഡിയ സംശയിക്കുന്നത്.

പെട്ടെന്നുണ്ടായ ഈ മാറ്റത്തിന് പിന്നില്‍ വണ്ണം കുറയ്ക്കാന്‍ ഒസമ്പിക് മരുന്ന് എന്ന കുറുക്കു വഴി തിരഞ്ഞെടുത്തതാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. അല്ലാതെ ഇത്ര പെട്ടെന്നൊരു മാറ്റം സാധ്യമാകില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. താരങ്ങള്‍ക്കിടയിലെ അപകടകരമായ ട്രെന്റിന് ഇരയായിരിക്കുകയാണ് തൃഷയെന്നും അവര്‍ പറയുന്നു. എന്നാല്‍ ഒസമ്പിക്കും വണ്ണം കുറച്ച് ചെറുപ്പമാകാന്‍ ശ്രമിച്ചതോ അല്ലെന്നും താരത്തിന്റെ പ്രായത്തിന്റെ അടയാളമാണെന്നും ചിലര്‍ പറയുന്നു. വ്യക്തി ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ പ്രതിഫലനമാണെന്നും ചിലര്‍ പറയുന്നുണ്ട്.

തൃഷ കഴിഞ്ഞ കുറച്ച് നാളുകളായി പൊതുവേദികളില്‍ നിന്നും അകലം പാലിക്കുന്നതും പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ഇതെല്ലാം അതിരുകടന്ന വിലയിരുത്തലുകളാണെന്നും വൈറലാകുന്ന ചിത്രങ്ങള്‍ എടുത്ത രീതിയിലെ പ്രശ്‌നമാണ് കാരണമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ചിത്രങ്ങളിലെ ലെെറ്റിങ് പ്രശ്നമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. വാർത്തകളോട് തൃഷ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Summary

Social media is concerned about Trisha after latest photos of her gets viral. The actress looked different and tired in them.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com