'14 വര്‍ഷം മുമ്പ് എന്നെ എല്ലാവരും കളിയാക്കി, ഇന്നിതാ മുരുഗദോസ് സിനിമയില്‍ ഞാന്‍ നായകനായി'; ശിവയുടെ മാസ് പ്രസംഗം
തമിഴ് സിനിമയില്‍ സ്വന്തം കഴിവും അധ്വാനവും കൊണ്ട് മുന്‍നിരയിലേക്ക് കടന്നു വന്ന നടനാണ് ശിവകാര്‍ത്തികേയന്‍. ടെലിവിഷന്‍ അവതാരകനില്‍ നിന്നും തമിഴിലെ ഏറ്റും ബാങ്കബിള്‍ ആക്ടര്‍മാരില്‍ ഒരാളായുള്ള ശിവയുടെ വളര്‍ച്ച പലര്‍ക്കും പ്രചോദനമാണ്. ഈ തലമുറയില്‍ നിന്നും തമിഴ് സിനിമയിലെ മുന്നില്‍ നിന്നും നയിക്കാന്‍ പോകുന്ന താരമായി കണക്കാക്കപ്പെടുന്ന നടനാണിന്ന് ശിവകാര്‍ത്തികേയന്‍.
ശിവയുടെ കരിയറില്‍ നിര്‍ണായക സിനിമയാണ് മദ്രാസി. എആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രം ശിവയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍. മുരുഗദോസും ശിവയും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് മദ്രാസി.
ഇതിനിടെ ഇപ്പോഴിതാ മദ്രാസിയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ ശിവകാര്‍ത്തിയേകന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. തന്റെ കരിയറില്‍ ശിവയ്ക്ക് താണ്ടേണ്ടി വന്ന ദൂരവും അദ്ദേഹത്തിന്റെ ആത്മവിശ്വാസവുമൊക്കെ വ്യക്തമാക്കുന്നതാണ് ശിവയുടെ വാക്കുകള്‍. പണ്ട് മുരുഗദോസിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ കളിയാക്കിയിരുന്നുവെന്നാണ് ശിവ പറയുന്നത്.
''14 വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് മുരുഗദോസ് സാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നൊരു കോള്‍ വന്നു. അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന മാന്‍ കരാട്ടെ എന്ന സിനിമയില്‍ അഭിനയിക്കാനായിരുന്നു അത്. ആ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ഞാന്‍ എന്നെങ്കിലും ഒരു എആര്‍ മുരുഗദോസ് സിനിമയിലും ശങ്കര്‍ സിനിമയിലും അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവച്ചിരുന്നു. അന്ന് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും എന്നെ ട്രോളി. പക്ഷെ എനിക്ക് അത് സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇന്നിതാ മുരുഗദോസ് സാറിനൊപ്പം ഞാന്‍ മദ്രാസി ചെയ്തു'' എന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്.
താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അന്ന് കളിയാക്കിയവര്‍ പോലും ഇന്ന് ശിവയ്ക്ക് കയ്യടിക്കുകയാണ്. അതേസമയം മദ്രാസിയുടെ ട്രെയ്‌ലര്‍ മികച്ച പ്രതികരണമാണ് നേടുന്നത്. മലയാളികളുടെ പ്രിയനടന്‍ ബിജു മേനോനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിദ്യുത് ജാംവാല്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തുപ്പാക്കിയ്ക്ക് ശേഷം വിദ്യുതും മുരുഗദോസും ഒരുമിക്കുന്ന ചിത്രം കൂടിയാണ് മദ്രാസി.
രുക്മിണി വസന്ത് ആണ് ചിത്രത്തിലെ നായിക. വിക്രാന്തും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് മാദ്രാസി. സെപ്തംബര്‍ അഞ്ചിനാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുക.
At Madhraasi trailer launch, Sivakarthikeyan recalls how social media trolled him when he said he wants to be the hero in a AR Murugadoss movie. 14 years lates he has done it.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

