'ക്രെഡിറ്റെങ്കിലും തരാമായിരുന്നു'; ആവേശത്തിലെ പാട്ട് 'തൂക്കി' നെറ്റ്ഫ്ളിക്സ് സീരീസ്; വൈറലായി 'സുഷിന്റെ മറുപടി'

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ...!
Aavesham
Aaveshamവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

പാന്‍ ഇന്ത്യന്‍ വിജയം നേടിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ അവതരിപ്പിച്ച രംഗണ്ണന്‍ എന്ന കഥാപാത്രം ഇന്നൊരു കള്‍ട്ട് ഫിഗറാണ്. കേരളത്തിന് പുറത്തും ചിത്രം വലിയ വിജയമാണ് കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആവേശത്തിന്റെ വിജയത്തിന്റെ പിന്നില്‍ ജിത്തു മാധവന്റെ സംവിധാനവും ഫഹദിന്റെ പ്രകടനവും പോലെ തന്നെ പ്രധാനപ്പെട്ടതായിരുന്നു സുഷിന്‍ ശ്യാമിന്റെ സംഗീതം.

Aavesham
'ഓമനിച്ചു വളര്‍ത്തിയ മകള്‍ പോലും എനിക്ക് ഇന്ന് അന്യയാണ്, അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവന്‍'; തുറന്ന് പറഞ്ഞ് കൊല്ലം തുളസി

ആവേശത്തിലെ പാട്ടുകളൊക്കെ വലിയ ഹിറ്റായി മാറിയിരുന്നു. സോഷ്യല്‍ മീഡിയ റീലുകളില്‍ ആവേശത്തിലെ പാട്ടുകളുടെ തേരോട്ടമായിരുന്നു. ഇപ്പോഴിതാ ആവേശത്തിലെ ലാസ്റ്റ് ഡാന്‍സ് എന്ന പാട്ട് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാകേന്ദ്രമായി മാറുകയാണ്.

Aavesham
100-ാം സിനിമ മോഹന്‍ലാലിനൊപ്പം; ക്ഷീണിതനായി, വിരമിച്ചേക്കുമെന്ന് പ്രിയദര്‍ശന്‍; ഒപ്പം ഹിന്ദി പതിപ്പില്‍ ലാലേട്ടനും!

കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് പുറത്തു വിട്ട സ്പ്ലിന്റര്‍ സെല്‍: ഡെത്ത് വാച്ച് എന്ന ആനിമേഷന്‍ സീരീസിന്റെ സീരീസാണ് ആവേശത്തിലെ പാട്ടിനെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നത്. ടീസറിന്റെ പശ്ചാത്തല സംഗീതമായി ലാസ്റ്റ് ഡാന്‍സ് കടന്നു വരുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കമന്റ് ബോക്‌സിലേക്ക് രംഗണ്ണന്‍ ഫാന്‍സിന്റെ കുത്തൊഴുക്കാണ്.

എന്നാല്‍ സിനിമയുടെ ക്രെഡിറ്റ് ലിസ്റ്റില്‍ സുഷിന്‍ ശ്യാമിന്റെ പേരില്ലെന്നത് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനിടെ സുഷിന്‍ ശ്യാമിന്റേതെന്ന പേരില്‍ ഒരു കമന്റും ചര്‍ച്ചയാകുന്നുണ്ട്. ''എന്റെ ട്രാക്ക് ഇവിടെ ഉപയോഗിച്ചതില്‍ നന്ദിയുണ്ട്. പക്ഷെ ക്രെഡിറ്റില്‍ എന്റെ പേര് കൂടെ ഉണ്ടായിരുന്നുവെങ്കില്‍ നന്നായേനെ'' എന്ന കമന്റാണ് ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ കമന്റ് നെറ്റ്ഫ്‌ളിക്‌സിന്റെ കമന്റ് ബോക്‌സില്‍ ഇപ്പോള്‍ കാണാനില്ല. കമന്റ് യഥാര്‍ത്ഥത്തില്‍ സുഷിന്‍ തന്നെ പങ്കുവച്ചതാണോ അതോ സോഷ്യല്‍ മീഡിയയിലെ ഏതെങ്കിലും വിരുതന്മാര്‍ ഒപ്പിച്ച പണിയാണോ എന്നൊന്നും അറിയില്ല.

എന്തായാലും ട്രെയ്‌ലറും ആവേശത്തിലെ പാട്ടുമൊക്കെ ചര്‍ച്ചയായി മാറുകയാണ്. സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ഹനുമാന്‍കൈന്‍ഡ് എഴുതി പാടിയ പാട്ടാണിത്. പാട്ടിന്റെ സൃഷ്ടാക്കള്‍ക്ക് ക്രെഡിറ്റ് നല്‍കാത്തത് ശരിയായില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. അതേസമയം ആമിഷേന്‍ സീരീസ് രംഗത്ത് വലിയ ചര്‍ച്ചയായി മാറിയ സീരീസാണ് സ്പ്ലിന്റര്‍ സെല്‍. 2020 ല്‍ പ്രഖ്യാപിക്കപ്പെട്ട സീരീസ് ഒക്ടോബര്‍ 14 ന് റിലീസാകും.

Summary

Aavesham track Last Dance used in latest netflx series. But Sushin Shyam or anyone else are given credits.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com