ഈ ദിവസങ്ങളിൽ ഞാൻ എന്റെ ഹൗസിൽ മാത്രം: കുഞ്ചാക്കോ ബോബൻ, ക്ലബ് ഹൗസിൽ ഇല്ലെന്ന് മഞ്ജു വാര്യരും

ഫേക്ക് ഐഡിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ്
കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ/ ഇൻസ്റ്റ​ഗ്രാം
കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സോഷ്യൽ മീഡിയയിൽ പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് ക്ലബ് ഹൗസ്. ഇപ്പോൾ പുതിയ സിനിമകളുടെ പ്രമോഷനുകൾ വരെ ക്ലബ് ഹൗസിൽ നടക്കുന്നുണ്ട്. എന്നാൽ അതിനൊപ്പം തന്നെ നിരവധി താരങ്ങളുടെ ഫേക്ക് ഐഡികളാണ് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ തങ്ങളുടെ പേരിലുള്ള ക്ലബ് ഹൗസ് ഐഡികൾ വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബനും നടി മഞ്ജു വാര്യരും. 

ഫേക്ക് ഐഡിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. സുഹൃത്തുക്കളെ, ഈ ദിവസങ്ങളിൽ ഞാൻ എന്റെ വീട്ടിൽ മാത്രമാണുള്ളത്. നിലവിൽ ക്ലബ് ഹൗസിങ്ങും ക്ലബ്ബിങ്ങുമില്ല- എന്ന കുറിപ്പിലാണ് പോസ്റ്റ്. താരത്തിന്റെ ഇൻസ്റ്റ സ്റ്റാറ്റസ് അതുപോലെ പകർത്തിക്കൊണ്ടാണ് അക്കൗണ്ട് രൂപീകരിച്ചിരിക്കുന്നത്. 

ഫേക്ക് ഐഡിയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് മഞ്ജു വാര്യർ താൻ ക്ലബ് ഹൗസിൽ ഇല്ലെന്നു വ്യക്തമാക്കിയത്. നേരത്തെ നടന്മാരായ പൃഥ്വിരാജും ടൊവിനോ തോമസും ഉൾപ്പടെയുള്ളവർ ക്ലബ് ഹൗസ് അക്കൗണ്ടിലെ ഫേക്ക് അക്കൗണ്ടിനെതിരെ രം​ഗത്തെത്തിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meghana Raj
kandukonden kandukonden
Alex Paul, Love and U, Asvati Alex
Mammootty
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com