

കരിയറിലെ പരാജയങ്ങളെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തിയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും പിന്നീട് പ്രേക്ഷകര്‍ സ്വീകരിച്ച തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പുതിയ ചിത്രം ഉന്മാദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.
കരിയറില്‍ വിജയങ്ങളും പരാജയങ്ങളും ഒരുപോലെ അനുഭവിച്ചയാളാണ് താനെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അടുത്തിറങ്ങിയ ഒരു ദുരൂഹ സാഹചര്യത്തില്‍, ചിറകൊടിഞ്ഞ കിനാവുകള്‍ തുടങ്ങിയ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയും എന്നാല്‍ പിന്നീട് സ്വീകരിക്കപ്പെടുകയും ചെയ്തതിനെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ സംസാരിക്കുന്നുണ്ട്.
''29 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വിജയവും പരാജയവും ഒരുപോലെ അനുഭവിച്ചയാളാണ് ഞാന്‍. 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സിനിമ തിയറ്ററില്‍ വലിയ പരാജയമായിരുന്നു. എന്നാല്‍ പിന്നീട് ടെലിവിഷനിലും ഒടിടിയിലും എത്തിയപ്പോള്‍ അതിന് മികച്ച സ്വീകാര്യത ലഭിച്ചു. എന്തുകൊണ്ടാണ് അന്ന് അത് വിജയിക്കാതിരുന്നതെന്ന് ഇന്നും കൃത്യമായി പറയാന്‍ കഴിയില്ല. ഒരുപക്ഷേ ആ സമയത്ത് അത്തരം സിനിമയ്ക്ക് പ്രേക്ഷകര്‍ തയാറായിരുന്നില്ലായിരിക്കാം. ഇന്നാകട്ടെ 'ഒരു ദുരൂഹ സാഹചര്യത്തില്‍' എന്ന ചിത്രത്തിന് തിയറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാല്‍ വളരെ വേഗം തന്നെ ഒടിടി പ്ലാറ്റ്‌ഫോമില്‍ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നു'' താരം പറയുന്നു.
അതേസമയം, പരാജയങ്ങളെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ അതില്‍ നിന്ന് പഠിക്കാനാണ് ശ്രമിക്കാറുള്ളതെന്നാണ് താരം പറയുന്നത്. ഒരു സിനിമ പരാജയപ്പെട്ടാല്‍ പ്രേക്ഷകരോട് പക വച്ചിട്ട് കാര്യമില്ലെന്നും അത് ഉള്‍ക്കൊണ്ട് കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യുകയാണ് വേണ്ടതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
ഉന്മാദം ആണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. കിരണ്‍ ദാസ് ആണ് സംവിധാനം. കുഞ്ചാക്കോ ബോബന് കയ്യടി നേടിക്കൊടുത്ത സിനിമകളെഴുതിയ ഷാഹി കബീറാണ് ചിത്രത്തിന്റെ. ഈ കൂട്ടുകെട്ടില്‍ നിന്നും ഇതുവരെ വന്ന പൊലീസ് കഥകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു ചിത്രമാകും ഉന്മാദമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ലിജോ മോള്‍ ജോസ് ആണ് ചിത്രത്തിലെ നായിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates