ഈഗോയും തെറ്റിദ്ധാരണകളും മാറ്റി വെച്ച് അമ്മയെ തിരിച്ചെത്തിക്കാന്‍ ചില വിട്ടുവീഴ്ചകളും ചർച്ചകളും ഉണ്ടാകണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ആരോപണങ്ങൾ തെറ്റാണെങ്കിൽ തെളിക്കേണ്ട ബാധ്യത കുറ്റാരോപിതർക്കുണ്ട്. ഒരു അടിസ്ഥാനവുമില്ലാതെ ആർക്കും എന്തും വിളിച്ചു പറയാം. എന്നാൽ തെറ്റായ ആരോപണങ്ങൾ അവരുടെ കുടുംബത്തെയും ബാധിക്കും. എന്നാൽ കുറ്റം നടന്നിട്ടുണ്ടെങ്കിൽ ഇരയ്ക്കൊപ്പം നിൽക്കുക എന്നതാണ് ശരിയായ നടപടിയെന്നും കുഞ്ചാക്കോ ബോബൻ ഒരു യൂട്യൂബ് ചാനലിൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കുറേനാള്‍ മുമ്പ് നടന്നത് ഇപ്പോള്‍ പറയുന്നു എന്ന് പറയുന്നതില്‍ പ്രസക്തിയില്ലെന്നും താരം പറഞ്ഞു. അമ്മയുമായി ചില കമ്മ്യൂണിക്കേഷന്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. മനപൂര്‍വമായി സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടോ മാറിനിന്നിട്ടോ ഇല്ല. അമ്മയെന്ന സംഘടന ഇപ്പോഴും പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യുന്ന പ്രവൃത്തികളുടെ കൂടെ ഉണ്ടാകുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഈഗോയും തെറ്റിദ്ധാരണകളും മാറ്റി വെച്ച് തുറന്നു സംസാരിച്ച് അമ്മയെ ശക്തമായി തിരിച്ചെത്തിക്കാന്‍ ചില വിട്ടുവീഴ്ചകള്‍ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമുണ്ടാകണം. അതില്‍ മുതിര്‍ന്ന ആളുകളെന്നോ പുതിയ തലമുറയെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്നാലെ നന്നാവുകയുള്ളൂ. അമ്മയുടെ പ്രസിഡന്റായി പുതിയ ആളുകള്‍ വന്നുവെന്നത് കൊണ്ടുമാത്രം ശരിയാവണമെന്നില്ല. പൃഥിരാജും വിജയരാഘവന്‍ ചേട്ടനുമൊക്കെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നല്ലൊരു ഓപ്ഷനാണെന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates