ലേഡി ഗാഗ, മോഷണം പോയ വളർത്തു നായ്ക്കൾ/ ഇൻസ്റ്റ​ഗ്രാം
ലേഡി ഗാഗ, മോഷണം പോയ വളർത്തു നായ്ക്കൾ/ ഇൻസ്റ്റ​ഗ്രാം

ഡോഗ് വാക്കറെ വെടിവച്ചുവീഴ്ത്തി ലേഡി ഗാ​ഗയുടെ വളര്‍ത്തുപട്ടികളെ മോഷ്ടിച്ചു, അഞ്ച് ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് താരം

വണ്ടിയില്‍ നിന്ന് രണ്ടുപേര്‍ ചാടി ഇറങ്ങി പട്ടികളെ തട്ടിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ റയാന്‍ തടഞ്ഞതോടെ ഇയാളെ വെടിവക്കുകയായിരുന്നു
Published on

മേരിക്കന്‍ പോപ് സിങ്ങര്‍ ലേഡി ഗാഗയുടെ രണ്ട് വളര്‍ത്തു പട്ടികള്‍ മോഷണം പോയി. രണ്ട് ഫ്രഞ്ച് ബുള്‍ഡോഗ്‌സിനെയാണ് കള്ളന്മാര്‍ മോഷ്ടിച്ചത്. ഡോഗ് വാക്കറിനെ വെടിവച്ച് പരുക്കേല്‍പ്പിച്ചതിന് ശേഷമായിരുന്നു മോഷണം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പട്ടികളെ തിരിച്ചു കിട്ടി. ഒരു യുവതിയാണ് പട്ടികളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പട്ടികള്‍ക്ക് പരിക്കു പറ്റിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

ബുധനാഴ്ച രാത്രിയാണ് ഹോളിവുഡില്‍ നടക്കാന്‍ കൊണ്ടുപോയ പട്ടികള്‍ മോഷ്ടിക്കപ്പെടുന്നത്. ഡോഗ് വാക്കര്‍ റയാന്‍ ഫിസ്ചറാണ് ലേഡി ഗാഗയുടെ മൂന്ന് പട്ടികളേയും കൊണ്ട് നടക്കാനിറങ്ങിയത്. അതിനിടെ ഇവരുടെ മുന്നിലെത്തിയ വണ്ടിയില്‍ നിന്ന് രണ്ടുപേര്‍ ചാടി ഇറങ്ങി പട്ടികളെ തട്ടിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ റയാന്‍ തടഞ്ഞതോടെ ഇയാളെ വെടിവക്കുകയായിരുന്നു. അതിനിടെ രണ്ടുപട്ടികളേയും മോഷ്ടിച്ച് കടന്നു കളഞ്ഞു. സംഭവം കണ്ട് ഭയന്ന മൂന്നാമത്തെ പട്ടി മിസ് ഏഷ്യ ഓടിപ്പോവുകയായിരുന്നു. ഇതിനെ പിന്നീട് പൊലിസ് കണ്ടെത്തി.

തന്റെ പ്രിയപ്പെട്ട ഓമനകളായ കോജി, ഗസ്താവ് എന്നിവര്‍ മോഷണം പോയതിനെക്കുറിച്ച് ലേഡി ഗാഗ തന്നെയാണ് ആരാധകരെ അറിയിച്ചത്. പട്ടികളെ കണ്ടുപിടിച്ചു തരുന്നവര്‍ക്ക് അഞ്ച് ലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ജീവന്‍ പണയം വച്ച് നായകളെ രക്ഷിക്കാന്‍ ശ്രമിച്ച റയാനോട് നന്ദി പറയാനും താരം മറന്നില്ല. വെള്ളിയാഴ്ച ഒരു യുവതിയാണ് പട്ടികളെ പൊലീസില്‍ എത്തിച്ചത്. അക്രമസംഭവവുമായി യുവതിക്ക് ബന്ധമില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ യുവതിക്ക് പട്ടികളെ ലഭിച്ചത് എവിടെനിന്നാണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.  ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് റോമിലാണ് ലേഡി ഗാഗ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com