'പീരിയഡ്സ് വേദന പോലും അങ്ങേര് സഹിക്കില്ല, തട്ട് ഇത്ര താഴുമെന്ന് കരുതിയില്ല'; അഖില്‍ മാരാരെ എയറിലേക്ക് വിട്ട് ലക്ഷ്മി മേനോന്‍

രണ്ട് പെണ്‍മക്കളെയാണ് അങ്ങേര്‍ക്ക് ദൈവം കൊടുത്തിട്ടുള്ളത്
Lakshmi Menon, Akhil Marar
Lakshmi Menon, Akhil Marar
Updated on
1 min read

ബിഗ് ബോസ് താരവും തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ പ്രസവത്തെക്കുറിച്ച് പറഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമായിരുന്നു പ്രസവമെന്നും, ആശുപത്രികള്‍ വന്നതോടെയാണ് അത് സങ്കീര്‍ണമായതെന്നുമാണ് അഖില്‍ മാരാര്‍ പറഞ്ഞത്. പിന്നാലെ അഖില്‍ മാരാര്‍ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

Lakshmi Menon, Akhil Marar
'സുമതി വളവിന്' മുരളിയ്ക്ക് ചെലവായത് '20 കോടി', സിനിമ കണ്ടപ്പോള്‍ തലയില്‍ കൈ വച്ചുപോയി: വേണു കുന്നപ്പിള്ളി

അഖില്‍ മാരാരുടെ പരാമര്‍ശത്തെ ട്രോളി ആകാശത്തേക്ക് വിടുകയാണ് സോഷ്യല്‍ മീഡിയ താരവും നടിയുമായ ലക്ഷ്മി മേനോന്‍. മാരാരുടെ തട്ട് താണ് തന്നെയിരിക്കും, പക്ഷെ ഇത്രയും താഴുമെന്ന് കരുതിയില്ലെന്നാണ് ലക്ഷ്മി പറയുന്നത്. അഖില്‍ മാരാര്‍ക്ക് ആര്‍ത്തവ വേദന പോലും സഹിക്കാന്‍ പറ്റില്ലെന്നും ലക്ഷ്മി പറയുന്നുണ്ട്.

Lakshmi Menon, Akhil Marar
'നീ ഇല്ലാതെ എങ്ങനെ ഇനി ലൊക്കേഷനിലേക്ക് പോകും, വേദന താങ്ങാനാകുന്നില്ല'; വിങ്ങലോടെ നമിത പ്രമോദ്

''ശരിക്കും എന്താണ് പ്രസവം. നല്ല സദ്യ കഴിച്ച്, പായസം കുടിച്ച് കിടന്നുറങ്ങുന്ന ഫീലുണ്ടല്ലോ ആ എഞ്ചോയ്‌മെന്റാണ് പ്രസവം. എനിക്ക് പ്രസവിക്കണമെന്ന് തോന്നിയപ്പോള്‍ ഓടിപ്പോയി ഉലക്കയെടുത്ത് അരി കുത്തിപ്പൊട്ടിച്ച് നേരെ പോയിട്ടങ്ങ് പ്രസവിച്ചു. ഹോ എന്തൊരു സുഖം! നോര്‍മല്‍ ഡെലിവറി ആണെങ്കിലും സി-സെക്ഷന്‍ ആണെങ്കിലും നല്ല വേദനയാണ്. എനിക്ക് സി-സെക്ഷനായിരുന്നു. അതിനാല്‍ ദിനോസര്‍ ഓക്കെ നടക്കുന്നത് പോലെ നടന്നാണ് ടോയ്‌ലറ്റിലൊക്കെ പോയിരുന്നത്'' ലക്ഷ്മി പറയുന്നു.

''ശിശുമരണ നിരക്ക് എന്ന് കേട്ടിട്ടുണ്ടോ? മരണമൊക്കെ ഇപ്പോള്‍ കുറവാണ്. കാരണം ആശുപത്രികളും സര്‍ക്കാരുമൊക്കെ നല്ല ബോധവത്കരണം നല്‍കുന്നുണ്ട്. അങ്ങനെ ചെയ്യാന്‍ പാടില്ല, അത് തെറ്റാണ്. ആസ്വദിക്കട്ടെ. ഒരു പീരിയഡ്‌സ് വേദന വന്നാല്‍ പോലും സഹിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല പുള്ളിയ്ക്ക്. എങ്കിലും തട്ട് താണു തന്നെയിരിക്കും. പക്ഷെ ഇത്രയും താഴുമെന്ന് വിചാരിച്ചില്ല. പണ്ട് വളരെ ആസ്വദിച്ച് പ്രസവിച്ചിരുന്നതിനാല്‍ ചായക്കടയിലും തൊഴുത്തിലുമെല്ലാം പ്രസവിക്കും. പക്ഷെ കുട്ടിയുണ്ടാകും, കുട്ടിയുടെ അമ്മ ഉണ്ടാകാറില്ല. രണ്ട് പെണ്‍മക്കളെയാണ് അങ്ങേര്‍ക്ക് ദൈവം കൊടുത്തിട്ടുള്ളത്'' എന്നും ലക്ഷ്മി പറയുന്നുണ്ട്.

Summary

Lakshmi Menon trolls Akhil Marar for his remark on child birth and labour pain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com