'പ്രൊപ്പഗാണ്ടയാണേലും വൃത്തിക്കു ചെയ്തൂടേ? ദേശീയ അവാര്‍ഡ് വാങ്ങാനുള്ളതല്ലേ'; കേരള സ്റ്റോറിയെ ട്രോളി ലക്ഷ്മി മേനോന്‍
കേരള സ്‌റ്റോറി 2വിനെ ട്രോളി നടിയും സോഷ്യല്‍ മീഡിയ താരവുമായ ലക്ഷ്മി മേനോന്‍. പ്രൊപ്പഗാണ്ട ചിത്രമാണെങ്കിലും കുറച്ചു കൂടി വൃത്തിയായി ചെയ്യാമായിരുന്നു, ദേശീയ അവാര്‍ഡ് വാങ്ങാനുള്ളതല്ലേ എന്നാണ് ലക്ഷ്മി ചോദിക്കുന്നത്. കേരള സ്‌റ്റോറിയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് നടിയുടെ പരിഹാസം. ലക്ഷ്മിയുടെ വിഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
''കേരള സ്‌റ്റോറിയുടെ ട്രെയിലര്‍ കണ്ടു കാണും. ഒരു കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കൊടുക്കുകയാണ്. കയ്യും കാലുമൊക്കെ പിടിച്ചുവച്ചിട്ടാണ്. പണ്ട് എന്റെ അമ്മ എനിക്ക് കഫ് സിറപ്പ് തന്നതാണ് ഓര്‍മ വന്നത്. പ്രൊപ്പഗാണ്ടയ്ക്ക് വേണ്ടി ഇറക്കുന്ന സിനിമ ആണെങ്കിലും നാഷണല്‍ അവാര്‍ഡൊക്കെ വാങ്ങാനുള്ളതല്ലേ, കുറച്ചു കൂടെ വൃത്തിയ്ക്ക് എടുക്കായിരുന്നില്ലേ'' എന്നാണ് ലക്ഷ്മി മേനോന്‍ ചോദിക്കുന്നത്.
ചിലപ്പോള്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ വേണ്ടി ചെയ്ത സിനിമയായിരിക്കില്ല. അങ്ങനെ ബീഫ് കൊടുത്താല്‍ ആരെങ്കിലും കഴിക്കുമോ? ഒന്നെങ്കില്‍ പൊറോട്ടോയുടെ കൂടെ കഴിക്കണം. അല്ലെങ്കില്‍ കുറഞ്ഞത് പഴം പൊറിയെങ്കിലും വേണം. പിന്നെ നമ്മുടെ നാട്ടില്‍ കൊളസ്‌ട്രോള്‍ കൂടി വരികയാണല്ലോ, അതിനെക്കുറിച്ച് ആലോചിച്ചായിരിക്കാം അവര്‍ അങ്ങനൊരു സീനെടുത്തത് എന്നും അവര്‍ പരിഹസിക്കുന്നു.
സിനിമയെടുക്കുന്നതിന് അതിന്റേതായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ യഥാര്‍ത്ഥമായൊരു സംഭവം പോലെ ഭാവനയെ അവതരിപ്പിക്കുമ്പോള്‍ തെറ്റായൊരു ചിത്രത്തിലേക്ക് അത് നയിക്കും എന്നും താരം പറയുന്നുണ്ട്.
എന്റെ അമ്മ ബീഫും പോര്‍ക്കും കഴിക്കില്ല. പക്ഷെ ഞങ്ങള്‍ കഴിക്കാറുണ്ട്. ഞാനും മിഥുന്‍ ചേട്ടനും രാവിലെ പലപ്പോഴും ബീഫും പൊറോട്ടയും കഴിക്കാന്‍ പോകാറുണ്ട്. ഇതുപോലെ കേരളത്തില്‍ ഫ്രീയായി ബീഫ് വായില്‍ കുത്തിക്കേറ്റി തരുന്ന സ്ഥലം ഉണ്ടെങ്കില്‍ പറഞ്ഞു തരണം. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം എന്നില്ലാതെ ഞങ്ങള്‍ അവിടെ വന്ന് കഴിച്ചിരിക്കും. അതാണ് ഞങ്ങള്‍ മലയാളീസ്. ഇതുകൊണ്ടെന്നും ഞങ്ങളെ തോല്‍പ്പിക്കാന്‍ പറ്റില്ല. സോറി എന്നും ലക്ഷ്മി പറയുന്നു.
Lakshmi Menon trolls The Kerala Story 2. Asks where can she get free beef?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

