15 ദിവസം കൊണ്ട് കുറഞ്ഞത് അഞ്ച് കിലോ ഭാരം, രഹസ്യം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര; വിഡിയോ

15 ദിവസത്തെ കൃത്യമായ ഡയറ്റും വ്യായാമവുംകൊണ്ട് അഞ്ച് കിലോ ഭാരമാണ് താരം കുറച്ചത്
ലക്ഷ്മി നക്ഷത്ര/ ഫേയ്സ്ബുക്ക്
ലക്ഷ്മി നക്ഷത്ര/ ഫേയ്സ്ബുക്ക്
Updated on: 
1 min read

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ലക്ഷ്മി നക്ഷത്ര. ഇപ്പോൾ തന്റെ വെയിറ്റ് ലോസ് യാത്രയെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ യൂട്യൂബിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. 15 ദിവസത്തെ കൃത്യമായ ഡയറ്റും വ്യായാമവുംകൊണ്ട് അഞ്ച് കിലോ ഭാരമാണ് താരം കുറച്ചത്. 

വെയിറ്റ് ലോസ് യാത്രയുടെ ആദ്യ ദിവസത്തിലാണ് താരത്തിന്റെ വിഡിയോ ആരംഭിച്ചിക്കുന്നത്. രാവിലെ മുതല്‍ എന്താണ് താൻ കഴിക്കുന്നതെന്നും ലക്ഷ്‍മി നക്ഷത്ര പറയുന്നു. തലേദിവസം രാവിലെ വെള്ളത്തില്‍ ഇട്ടുവെച്ച ഉണക്കമുന്തിരിയാണ് പിറ്റേ ദിവസം വെറും വയറ്റില്‍ കുടിക്കുന്നത്. അതുകഴിഞ്ഞ് 15 മിനിട്ട് കഴിഞ്ഞ് റോബസ്റ്റ പഴം കഴിക്കണമെന്നും ലക്ഷ്‍മി നക്ഷത്ര പറയുന്നു. 5000 സ്റ്റെപ്പുകളാണ് ദിവസവും നടക്കേണ്ടത്. രാവിലത്തെ നടത്തം കൂടാതെ വൈകിട്ട് എക്സസൈസുമുണ്ട്.

ഏഴു ദിവസം കഴിഞ്ഞാണ് ആദ്യം താരം വെയിറ്റ് നോക്കുന്നത്. 67.8 കിലോയിൽ നിന്ന് രണ്ട് കിലോയാണ് കുറഞ്ഞത്. 15 ദിവസത്തിന് ശേഷം ഇത് 63.2 കിലോ ഗ്രാമായി കുറഞ്ഞു. രസകരമായിട്ടാണ് തന്റെ പ്രയത്നത്തെക്കുറിച്ച് താരം പറയുന്നത്. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com