കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല, സച്ചിയുടെ ഓർമയിൽ ലാൽ; ചിത്രം

സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം അയ്യപ്പനും കോശിയും വലിയ വിജയമായി മാറിയതിന് പിന്നാലെയായിരുന്നു മരണം
സച്ചിയ്ക്കൊപ്പം ലാൽ/ ഇൻസ്റ്റ​ഗ്രാം
സച്ചിയ്ക്കൊപ്പം ലാൽ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോ​ഗത്തിന് ഒരു വർഷം തികയുകയാണ്. കഴിഞ്ഞ വർഷം ജൂൺ 18നാണ് ഹൃ​ദയാഘാതത്തെ തുടർന്ന് സച്ചി വിടപറയുന്നത്. സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം അയ്യപ്പനും കോശിയും വലിയ വിജയമായി മാറിയതിന് പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ വർഷം മലയാള സിനിമയ്ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമായാണ് സച്ചിയുടെ വേർപാടിനെ കണക്കാക്കുന്നത്. പ്രിയപ്പെട്ട സച്ചിയുടെ ഒന്നാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്റെ ഓർമകളുമായി നിരവധി താരങ്ങളാണ് എത്തുന്നത്. 

ഇപ്പോൾ സച്ചിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ ലാൽ. സച്ചിയ്ക്കൊപ്പം ആഘോഷിക്കുന്നതിന്റെ രസകരമായ ചിത്രമാണിത്. കാബൂളിവാല എന്ന ചിത്രത്തിലെ പാൽനിലാവിനും എന്ന ​ഗാനത്തിലെ രണ്ടുവരികൾക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. 'സാഗരം മനസ്സിലുണ്ടെങ്കിലും കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല'- എന്നാണ് ലാൽ കുറിച്ചത്. 

ഷർട്ടിടാതെ ലാലിന്റെ കഴുത്തിലൂടെ കയ്യിട്ട് ചിരിച്ചു നിൽക്കുന്നതാണ് ചിത്രം. ലാൽ പ്രധാന വേഷത്തിൽ എത്തിയ ചേട്ടായീസ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു സച്ചി. സിനിമയിൽ ശക്തമായ സൗഹൃദ വലയവും സച്ചിക്കുണ്ടായിരുന്നു. പൃഥ്വിരാജ്, ബിജു മേനോൻ ഉൾപ്പടെ നിരവധി പേരാണ് പ്രിയ കലാകാരനെ ഓർമിച്ചുകൊണ്ട് കുറിപ്പുകൾ പങ്കുവെച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com