സ്‌ക്രിപ്റ്റില്‍ കൈ കടത്തി നശിപ്പിക്കുന്നു എന്നൊരു ചീത്തപ്പേര് ജഗദീഷിന് ഉണ്ടായിരുന്നു: ലാല്‍

തിരക്കഥ തിരുത്തുന്നയാള്‍, തല്ലിപ്പൊളിയാക്കി എന്നൊക്കെ പറയും
Jagadish and Lal
Jagadish and Lalഫയല്‍
Updated on
1 min read

സിനിമയുടെ ചിത്രീകരണത്തിനിടെ താരങ്ങള്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമൊക്കെ പങ്കുവെക്കുന്നത് പതിവാണ്. എന്നാല്‍ അത് മൂലം ചിലപ്പോഴൊക്കെ തിരക്കഥ തിരുത്തി കുളമാക്കുമെന്ന ചീത്തപ്പേരും താരങ്ങള്‍ക്ക് നേരിടേണ്ടി വരും. അത്തരത്തില്‍ നടന്‍ ജഗദീഷിനുണ്ടായിരുന്ന ചീത്തപ്പേരിനെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍. കേരള ക്രൈം ഫയല്‍സ് സീസണ്‍ ടുവിന്റെ പ്രൊമോഷന്റെ ഭാഗമായി ജിയോ ഹോട്ട് സ്റ്റാര്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ മനസ് തുറന്നത്.

താന്‍ പൊതുവെ സംവിധായകര്‍ പറയുന്നത് അനുസരിക്കുകയാണ് ചെയ്യുക. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പറയാറുണ്ടെങ്കിലും സംവിധായകന്റെ തീരുമാനത്തിനാണ് അവസാനം വിലകല്‍പ്പിക്കുകയെന്നും ലാല്‍ പറയുന്നു. പിന്നാലെയാണ് ലാല്‍ ജഗദീഷിനുണ്ടായിരുന്ന ചീത്തപ്പേരിനെക്കുറിച്ച് സംസാരിക്കുന്നത്.

''സജഷന്‍സ് ഒക്കെ പറയാറുണ്ട്. പുതിയ പിള്ളേരാണെങ്കിലും കഴിയുന്നതും സംവിധായകരെ സാറേ എന്നാണ് വിളിക്കുന്നത്. ചിലപ്പോഴൊക്കെ അടുത്ത് പോകുമ്പോഴാണ് പേര് വിളിക്കുന്നത്. അവര്‍ പറയുന്നത് അനുസരിക്കുക എന്നതാണ് ശീലം. എങ്കിലും ചിലപ്പോഴൊക്കെ അഭിപ്രായങ്ങള്‍ പറയേണ്ടി വരും. ഷൂട്ടിംഗിന് മുമ്പായി ഈ ഡയലോഗ് ഇങ്ങനെ പറഞ്ഞാല്‍ പോരേ, ആ ഭാഗം ഒഴിവാക്കിക്കൂടേ എന്നൊക്കെ ചോദിക്കും. അവര്‍ ശരിയാണ് വേണ്ട എന്ന് പറഞ്ഞാലും ഒന്നുകൂടെ ആലോചിക്കാന്‍ ഞാന്‍ പറയും'' ലാല്‍ പറയുന്നു.

''കാരണം അവസാനം തിരക്കഥ തിരുത്തുന്നയാള്‍, തല്ലിപ്പൊളിയാക്കുന്നയാള്‍ എന്നൊക്കെ പറയും. ജഗദീഷിന് മുമ്പ് അങ്ങനൊരു ചീത്തപ്പേരുണ്ടായിരുന്നു. ജഗദീഷ് വന്ന് തിരക്കഥയില്‍ കൈ കടത്തി നശിപ്പിക്കുമെന്ന്. അത് എന്താണെന്ന് വച്ചാല്‍, കുഴപ്പം പിടിച്ച തിരക്കഥയുള്ള സിനിമയില്‍ പോയി വീഴും. അത് സൂപ്പര്‍ ഹിറ്റാകില്ലെന്ന് ഉറപ്പാണ്. പൊട്ടുമെന്നാകും അവസ്ഥ. അതിനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാന്‍ അതിനകത്ത് കുത്തിക്കുറിക്കുന്നതാണ്. അല്ലാതൊന്നുമില്ല. നമ്മുടെ പടത്തിലൊന്നും വന്നിട്ട് ഇടപെടാറില്ല'' എ്ന്നും ലാല്‍ പറയുന്നു.

അതേസമയം നാളെയാണ് കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 റിലീസ്. ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്ത്. ആദ്യ സീസണ്‍ വലിയ വിജയം നേടിയിരുന്നു. അജു വര്‍ഗീസായിരുന്നു ആദ്യ ഭാഗത്തിലെ നായകന്‍. അഹമ്മദ് കബീര്‍ ആണ് സീരീസിന്റെ സംവിധായകന്‍. ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്

Summary

Jagadish used to change script because of which he had a bad image among the inustry says Lal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com