അഭിഷേക് ചൗബേയ്ക്കൊപ്പം ലാൽ/ ഇൻസ്റ്റ​ഗ്രാം
അഭിഷേക് ചൗബേയ്ക്കൊപ്പം ലാൽ/ ഇൻസ്റ്റ​ഗ്രാം

ഉഡ്‍താ പഞ്ചാബ് സംവിധായകനൊപ്പം ലാൽ ബോളിവുഡിലേക്ക്, നെറ്റ്ഫ്ളിക്സ് വെബ് സീരീസ് ഒരുങ്ങുന്നു

തിരക്കഥാ ചര്‍ച്ചകള്‍ക്കായി മുംബൈയില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ലാൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
Published on

ലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുകയാണ് ലാൽ. ഇപ്പോൾ ബോളിവുഡിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് താരം. നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന വെബ് സിരീസിലാണ് ലാൽ അഭിനയിക്കുക. സൂപ്പർഹിറ്റായ 'ഉഡ്‍താ പഞ്ചാബ്' സിനിമയുടെ സംവിധായകൻ അഭിഷേക് ചൗബേ ആണ് സിരീസ് ഒരുക്കുന്നത്. അഭിഷേകിനൊപ്പമുള്ള ചിത്രങ്ങൾ ലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

തിരക്കഥാ ചര്‍ച്ചകള്‍ക്കായി മുംബൈയില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ലാൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് പോസ്റ്റ്. ഉഡ്താ പഞ്ചാബ്, അപ്പോൾ ഉടുത്തില്ലെങ്കിലോ? കാത്തിരുന്നു കാണൂ- ലാൽ കുറിച്ചു.  മനോജ് ബാജ്പെയിയും കൊങ്കണ സെന്‍ ശര്‍മ്മയും സീരീസിൽ പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോ​ഗിക പ്രഖ്യാപനം നടന്നിട്ടില്ല. 

അഭിഷേക് ചൗബേ സംവിധാനം ചെയ്യുന്ന പുതിയ വെബ് സിരീസ് ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുംബൈയ്ക്കൊപ്പം കേരളത്തിലെ വാഗമണ്‍, മൂന്നാര്‍ പോലെയുള്ള സ്ഥലങ്ങളിലും ചിത്രീകരണം നടക്കും. കഥാപശ്ചാത്തലത്തില്‍ കടന്നുവരുന്ന തേയില തോട്ടങ്ങള്‍ക്കായാണ് അണിയറക്കാര്‍ കേരളത്തിലും ലൊക്കേഷന്‍ നോക്കിയിരിക്കുന്നത്. 'ഉഡ്‍താ പഞ്ചാബ്' കൂടാതെ ഇഷ്‍കിയ, ദേശ് ഇഷ്‍കിയ, സോഞ്ചിരിയ എന്നിവയാണ് അഭിഷേക് ചൗബേ സംവിധാനം ചെയ്‍ത മറ്റു ഫീച്ചര്‍ ചിത്രങ്ങള്‍. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ നെറ്റ്ഫ്ലിക്സിന്‍റെ ആന്തോളജി ചിത്രം 'റേ'യിലെ ഒരു ലഘുചിത്രം സംവിധാനം ചെയ്‍തതും അഭിഷേക് ആയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com