തന്റെ കാമറാമാന് പിറന്നാൾ ആശംസകൾ അറിയിച്ച് സംവിധായകൻ ലാൽ ജോസ്. ഛായാഗ്രാഹകൻ അജ്മൽ സാബുവിനാണ് ലാൽജോസ് ആശംസകൾ അറിയിച്ചത്. നാൽപ്പത്തിയൊന്നിന്റെ ട്രെയിലർ എഡിറ്റ് ചെയ്യാനാണ് അജ്മൽ എത്തുന്നത്. കാഴ്ചയുടെ കല അവന്റെ ഉളളിലാകെ തിങ്ങിനിൽപ്പുണ്ടെന്ന് തോന്നി താൻ തന്നെയാണ് അടുത്ത പടത്തിൽ കാമറ ചെയ്യുമോ എന്ന് ചോദിച്ചത് എന്നാണ് ലാൽജോസ് കുറിക്കുന്നത്. താന്റെ കാഴ്ചയ്ക്ക് 27 വയസാണെന്ന് അഭിമാനത്തോടെ പറയാനാകുമെന്നും അദ്ദേഹം കുറിച്ചു. മ്യാവുവിന്റേയും സോളമന്റെ തേനീച്ചകളുടെ കാമറാണ് അജ്മൽ.
ലാൽ ജോസിന്റെ കുറിപ്പ്
അജ്മൽ സാബുവിന് ഇന്ന് ഇരുപത്തിയേഴ്
നാല് കൊല്ലം മുമ്പ് നാൽപ്പത്തിയൊന്നിന്റെ ട്രെയിലർ എഡിറ്റ് ചെയ്യാനെത്തിയ പയ്യൻ. വർത്തമാനത്തിനിടെ ചില ഷോർട് ഫിലിമുകൾക്ക് ക്യാമറചെയ്തിട്ടുണ്ടെന്ന് പറഞ്ഞു.
മിണ്ടിതുടങ്ങിയപ്പോൾ കാഴ്ചയുടെ കല അവന്റെ ഉളളിലാകെ തിങ്ങിനിൽപ്പുണ്ടെന്ന് തോന്നി. അടുത്തപടത്തിന് ക്യാമറചെയ്യാമോയെന്ന് ചോദിച്ചു. ആദ്യം ഒന്ന് അറച്ചെങ്കിലും പിന്നെ ആത്മവിശ്വാസം ഉളള ഒരു യെസ് അവനും പറഞ്ഞു. അങ്ങനെ മ്യാവുവിൽ അവൻ എന്റെ ക്യാമറാമാനായി. ഇപ്പോൾ സോളമനിലും
പ്രിയപ്പെട്ട അജ്മൽ, ഞാൻ നിന്നിലും നിന്റെ വർക്കിലും ഏറെ അഭിമാനിക്കുന്നു. എന്റെ കാഴ്ച 27 വർഷം ചെറുപ്പമാണെന്ന് എനിക്ക് അഭിമാനത്തോടെ അവകാശപ്പെടാം.
Happy Birthday my SON
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates