അനിലിനൊപ്പമുള്ള അവസാനത്തെ ലൊക്കേഷൻ ഓർമ; ഹൃദയം തകർന്ന് ജോജു

ആദ്യമായി അനിലിന്റെ വിയോ​ഗത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം
പീസ് ലൊക്കേഷനിൽ അനിലിനൊപ്പം ജോജു/ ഫേയ്സ്ബുക്ക്
പീസ് ലൊക്കേഷനിൽ അനിലിനൊപ്പം ജോജു/ ഫേയ്സ്ബുക്ക്
Updated on: 
1 min read

മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോ​ഗം. 
ക്രിസ്മസ് ദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മലങ്കര ഡാമിൽ കുളിക്കുന്നതിനിടെയായിരുന്നു മുങ്ങി മരണം. ജോജു ജോർജ് നായകനായി എത്തിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം. അതിനാൽ ജോജു ഉൾപ്പടെയുള്ള ചിത്രത്തിലെ പ്രവർത്തകർ അപ്രതീക്ഷിത വിയോ​ഗം ഏൽപ്പിച്ച നടുക്കത്തിലായിരുന്നു. ഇപ്പോൾ ആദ്യമായി അനിലിന്റെ വിയോ​ഗത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. 

പീസിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ അനിലിനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഒരു വാക്കും കുറിയ്ക്കാതെയാണ് ജോജുവിന്റെ പോസ്റ്റ്. തകർന്ന ഹൃദയത്തിന്റെ ഇമോജിയോടൊപ്പമാണ് ചിത്രങ്ങൾ. ഒരു റബ്ബര്‍ തോട്ടത്തിനു നടുവിലെ ലൊക്കേഷന്‍ എന്ന് തോന്നിപ്പിക്കുന്ന സ്ഥലത്തുനിന്നുമുള്ള മൂന്ന് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. നിറഞ്ഞ ചിരിയോടെ ചേർന്നു നിൽക്കുകയാണ് ഇരുവരും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com