'തുണിയഴിച്ച് ആളെ കൂട്ടുന്നുവെന്ന അധിക്ഷേപം; വീട്ടുകാരെ ബാധിച്ചു; പക്ഷെ ഓഫ് സീസണിലും പരിപാടി കിട്ടിയെന്ന് ലക്ഷ്മി ജയന്‍

'ഞാനിത് കണ്ടില്ലെന്ന് നടിക്കും. പക്ഷെ വീട്ടില്‍ അമ്മയും പിള്ളേരുമുണ്ട്. അവരെ അത് ബാധിക്കും'
Lekshmi Jayan
Lekshmi Jayanഇന്‍സ്റ്റഗ്രാം
Updated on
1 min read

സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി ഗായിക ലക്ഷ്മി ജയന്‍. കഴിഞ്ഞ ദിവസം തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ ലക്ഷ്മിയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. വിദേശത്ത് നടന്നൊരു പരിപാടിയില്‍ പാട്ടു പാടുന്ന ലക്ഷ്മിയുടെ വീഡിയോ വൈറലായതോടെയാണ് സൈബര്‍ ആക്രമണമുണ്ടാകുന്നത്. ആ വീഡിയോ വീട്ടിലുള്ളവരെ ബാധിച്ചു. എന്നാല്‍ തനിക്ക് ഓഫ് സീസണിലും പരിപാടി കിട്ടിയെന്നാണ് ലക്ഷ്മി പറയുന്നത്.

Lekshmi Jayan
'ഇന്റര്‍വ്യുവില്‍ ഇങ്ങനെ അല്ലല്ലോ ഏട്ടാ പറഞ്ഞേ?'; നിഷാന്ത് സാഗറിനോട് ഉണ്ണി മുകുന്ദന്‍; സിക്സ് പാക്ക് ലുക്ക് വെെറല്‍

''എന്റെ ഒരു വീഡിയോ വൈറലായിരുന്നു. സാധാരണ ഒന്നും പ്രതികരിക്കാറില്ല. എന്നാലും പറയുകയാണ്. അയര്‍ലാന്‍ഡില്‍ ചെയ്ത പരിപാടിയുടെ വീഡിയോ ഞാന്‍ പാന്റിട്ടില്ല എന്ന് പറഞ്ഞ് വൈറലായി. ഇന്ന് ഇട്ടത് പോലെ സ്‌കിന്നി കളര്‍ പാന്റായിരുന്നു അന്നും ഇട്ടത്. പരിപാടി കിട്ടാത്തതു കൊണ്ട് ഞാന്‍ തുണി അഴിച്ചിട്ട് പരിപാടിയ്ക്ക് ആളുകളെ വിളിക്കുകയാണ് എന്നാണ് വീഡിയോയില്‍ പറയുന്നത്. എനിക്ക് ചെറുതായിട്ട് കഴിവുള്ളത് കൊണ്ടാണ് ഞാന്‍ പാടുന്നത്. ഞാനിത് കണ്ടില്ലെന്ന് നടിക്കും. പക്ഷെ വീട്ടില്‍ അമ്മയും പിള്ളേരുമുണ്ട്. അവരെ അത് ബാധിക്കും'' ലക്ഷ്മി പറയുന്നു.

Lekshmi Jayan
നീളന്‍ ജുബ്ബ, കട്ടിക്കണ്ണട, പിന്നിലേക്കു ചീകിവച്ച മുടി; സിനിമയിലും 'നിറഞ്ഞുനിന്ന' വിഎസ്

''നിനക്ക് ചുരിദാര്‍ ഇട്ടു നടന്നു കൂടെ എന്ന് ആളുകള്‍ ചോദിക്കും. എല്ലാവരും ചുരിദാറൊക്കെ ഇട്ട് വരുമ്പോള്‍ ഞാന്‍ മുണ്ടും ബ്ലൗസും ഇട്ട് വന്നാലല്ലേ വ്യത്യസ്തയുള്ളൂ. ഞാനൊരു സെലിബ്രിറ്റിയാണ്. സെലിബ്രിറ്റിയാണെന്ന് രണ്ട് പേര്‍ക്ക് തോന്നുകയെങ്കിലും വേണ്ടേ. പക്ഷെ ആ വീഡിയോ വൈറലായതു കൊണ്ട് ഓഫ് സീസണ്‍ ആയിട്ടും എനിക്ക് പരിപാടി കിട്ടി. അതുകൊണ്ട് നിങ്ങളോട് നന്ദി മാത്രമേയുള്ളൂ. നിങ്ങളും ജീവിക്കുന്നു, സൈഡില്‍ കൂടി ഞങ്ങളും ജീവിക്കുന്നു'' എന്നും താരം പറയുന്നു.

മുമ്പും സോഷ്യല്‍ മീഡിയയുടെ അതിക്രമങ്ങളെ ലക്ഷ്മിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നേരത്തെ എആര്‍ റഹ്മാന്റെ 'ഹമ്മ ഹമ്മ' പാട്ട് പാടിയത് വൈറലായിരുന്നു. പാട്ട് കുളമാക്കിയെന്നാണ് ലക്ഷ്മിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. ഗായികയായ ലക്ഷ്മി ബിഗ് ബോസ് താരം, അവതാരക തുടങ്ങിയ മേഖലകളിലും കയ്യടി നേടിയിട്ടുണ്ട്. പുരുഷന്റേയും സ്ത്രീയുടേയും ശബ്ദത്തില്‍ പാട്ടു പാടിയും ലക്ഷ്മി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

Summary

Lekshmi Jayan gives reply to trolls for her viral video from Ireland. says she got many programs because of it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com